സ്വാമി ശരണം എന്ന മന്ത്രധ്വനികളാൽ മുഖരിതമായ ശബരിമലയുടെ പുണ്യ പൂങ്കാവനം ഇനി കൂടുതൽ പച്ചപ്പണിഞ്ഞ് സുന്ദരമാകും
Pathanamthitta , 13 ജൂണ് (H.S.) സ്വാമി ശരണം എന്ന മന്ത്രധ്വനികളാൽ മുഖരിതമായ ശബരിമലയുടെ പുണ്യ പൂങ്കാവനം ഇനി കൂടുതൽ പച്ചപ്പണിഞ്ഞ് സുന്ദരമാകും. മനുഷ്യൻ്റെ തിന്മകൾക്ക് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് പ്രകൃതിയാണ്. ആ പ്രകൃതിയെ സംരക്ഷിക്കാനൊരുങ്ങുകയ
Sabarimala


Pathanamthitta , 13 ജൂണ് (H.S.)

സ്വാമി ശരണം എന്ന മന്ത്രധ്വനികളാൽ മുഖരിതമായ ശബരിമലയുടെ പുണ്യ പൂങ്കാവനം ഇനി കൂടുതൽ പച്ചപ്പണിഞ്ഞ് സുന്ദരമാകും. മനുഷ്യൻ്റെ തിന്മകൾക്ക് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് പ്രകൃതിയാണ്. ആ പ്രകൃതിയെ സംരക്ഷിക്കാനൊരുങ്ങുകയാണ് അയ്യപ്പൻ്റെ സന്നിധാനം. ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനുവേണ്ടി സർക്കാരും, തിരുവിതാംകൂർ ദേവസ്വം ബോർഡും, ശുചിത്വ മിഷനും ചേർന്ന് നടപ്പിലാക്കുന്ന പ്രകൃതിസൗഹൃദ പദ്ധതിയാണ് ഗ്രീൻ ശബരിമല.

എന്താണ് ഈ പദ്ധതി?

ശബരിമല ദർശനത്തിനായി എത്തുന്ന ഓരോ ഭക്തനും ഒരു വൃക്ഷത്തൈ വീതം നടുക അല്ലെങ്കിൽ പരിപാലിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പമ്പയിലും സന്നിധാനത്തും പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിലും വനംവകുപ്പിൻ്റെയും ദേവസ്വം ബോർഡിൻ്റെയും നേതൃത്വത്തിൽ ഭക്തർക്കായി ഔഷധച്ചെടികളും നാടൻ മരങ്ങളുടെ തൈകളും വിതരണം ചെയ്യുന്നു. പമ്പയിൽ എത്തുന്ന ഭക്തർക്ക് ഈ തൈകൾ വാങ്ങി പൂങ്കാവനത്തിൽ നടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയാണ് ഈശ്വരൻ; പൂങ്കാവനം സംരക്ഷിക്കാം

അയ്യപ്പസ്വാമി ജനിച്ചു വളർന്നതും തപസ്സ് ചെയ്തതുമെല്ലാം കാനന മധ്യത്തിലാണ്. അതുകൊണ്ടുതന്നെ കാടും വന്യമൃഗങ്ങളും പ്രകൃതിയുമെല്ലാം അയ്യപ്പ ഭക്തിയുടെ ഭാഗമാണ്. എന്നാൽ കാലമാറ്റവും ഭക്തരുടെ വൻ തിരക്കും കാരണം ശബരിമല വനമേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിനൊരു പരിഹാരമായാണ് വനംവകുപ്പ് ഇങ്ങനെയൊരു ഹരിത പദ്ധതി കൊണ്ടുവന്നത്. ഭക്തർ നട്ടുപിടിപ്പിക്കുന്ന ഈ തൈകൾ വരുംതലമുറയ്ക്കായി വലിയ മരങ്ങളായി വളരുമ്പോൾ, അത് ശബരിമലയിലെ വായുവും വെള്ളവും പ്രകൃതിയും ശുദ്ധമായി നിലനിർത്താൻ സഹായിക്കും.

വനം വകുപ്പുമായി ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രീൻ ശബരിമല പദ്ധതി നടപ്പിലാക്കുന്നത്. ഒരു അയ്യപ്പൻ ഒരു വൃക്ഷതൈ എന്ന ആശയത്തിൽ ഊന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ ദേവസ്വം ഭൂമിയിലും വനഭൂമിയിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 14ന് രാവിലെ 11 മണിക്ക് പമ്പ ത്രിവേണി മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ നിർവഹിക്കും.

ഒരു അയ്യപ്പൻ ഒരു വൃക്ഷത്തൈ

ഒരു അയ്യപ്പൻ ഒരു വൃക്ഷത്തൈ എന്ന ആശയത്തിലൂടെ ശബരിമലയിൽ എത്തുന്ന ഓരോ തീർഥാടകരെയും പദ്ധതിയുടെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യമെന്നും ശബരിമലയിലേക്ക് എത്തുന്ന ഭക്തർക്ക് വനം വകുപ്പും ദേവസ്വം ബോർഡും ചേർന്നാണ് വൃക്ഷ തൈകൾ നൽകുന്നതെന്നും ദേവസ്വം ബോർഡ് അംഗം കെ രാജു ഇടിവി ഭാരത് നോട് പറഞ്ഞു. നാളെ പമ്പയിൽ നടക്കുന്ന പദ്ധതി ഉദ്ഘടനത്തിന് ദർശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തർക്ക് വൃക്ഷ തൈകൾ നൽകും വനം വകുപ്പും ദേവസ്വം ബോർഡും നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പന്മാർ വൃക്ഷ തൈകൾ നട്ട് പദ്ധതിയുടെ ഭാഗമാകും.

ഗ്രീൻ പ്രോട്ടോകോൾ മാത്രമല്ല സാനിറ്റേഷൻ കാര്യക്ഷമമാക്കാൻ സാനിറ്റേഷൻ പ്രോട്ടോകോളും നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനായി ശുചിത്വ മിഷനുമായി വിശദമായ ചർച്ച നടത്തി. മാലിന്യം ഒന്നിച്ചു ഒരു ബിന്നിൽ ശേഖരിക്കുന്നതിനു പകരം ത്രീ ബിൻ പ്രോട്ടോകോൾ സിസ്റ്റം നടപ്പിലാക്കും. ഇതിനായി ആവശ്യനുസരണം സ്റ്റൈൻലെസ്സ് സ്റ്റീൽ ബിന്നുകൾ സ്ഥാപിക്കും. ഇത്തരത്തിൽ പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ വേർതിരിച്ചു നിക്ഷേപിക്കാൻ കടകൾക്ക് മുന്നിൽ ഉൾപ്പെടെ ബിന്നുകൾ സ്ഥാപിക്കുന്നതിലൂടെ ഇവ പെട്ടന്ന് സാംസ്ക്കരിക്കാൻ കഴിയും.

തിരക്ക് നിയന്ത്രിക്കാൻ എ ഐ സാങ്കേതിക വിദ്യ

അതിനയുള്ള ബയോ പ്ലാൻ്റ് പ്രവർത്തന ക്ഷമം ആകണം എന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ എ ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ 20 ന് കൊച്ചിയിൽ വച്ച് വർക്ക്ഷോപ്പ് നടക്കും. രാജ്യത്തെ പ്രമുഖ എ ഐ വിദഗ്ധർ ഉൾപ്പെടെ വർക്ഷോപ്പിൽ പങ്കെടുക്കും. നിലയ്ക്കൽ, പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളിൽ നിന്നും ഭക്തരെ വെറുതെ കയറ്റി വിടുന്നതിനു പകരം, എ ഐ ഉപയോഗിച്ചു എത്ര പേരെ ഒരു സമയത്ത് കയറ്റി വിടണം എന്ന് കണ്ടെത്തി അതനുസരിച്ചു ആകും ഭക്തരെ കടത്തി വിടുക. ശബരിമല തീർഥാടനം പ്രഫഷണൽ ആയി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ബോർഡ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ആകും ഇതിനായി കണ്ടെത്തുക.അയ്യപ്പ ഭക്തർ നട്ടു പോകുന്ന വൃക്ഷ തൈകളുടെ പരിപാലനം വനം വകുപ്പും ദേവസ്വം ബോർഡും ചേർന്നാകും നടത്തുക എന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രീൻ ശബരിമല പദ്ധതിയുടെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി സന്തോഷ്കുമാർ പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി പി പ്രമോദ് ഐ എഫ് എസ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഒരു അയ്യപ്പൻ ഒരു വൃക്ഷത്തൈ എന്ന ആശയത്തിലൂടെ ശബരിമലയിൽ എത്തുന്ന ഓരോ തീർത്ഥാടകരെയും പദ്ധതിയുടെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം. അരയാൽ, പേരാൽ, ഞാവൽ ,ഇലഞ്ഞി, അശോകം ,രുദ്രാക്ഷം, ചന്ദനം ,അകിൽ തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളും ഔഷധസസ്യങ്ങളും പദ്ധതിയിലൂടെ വച്ച് പിടിപ്പിക്കും.ഉദ്ഘാടനം നാളെ

വിഷൻ ശബരിമലയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ജൂൺ 14ന് തുടക്കമാകും. വനം വകുപ്പുമായി ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രീൻ ശബരിമല പദ്ധതി നടപ്പിലാക്കുന്നത്. അതീവ പരിസ്ഥിതി ലോലമായ വനമേഖലയിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. കോടിക്കണക്കിന് ഭക്തർ എത്തുന്ന ഈ പുണ്യഭൂമിയുടെ പ്രകൃതിഭംഗിയും ശുചിത്വവും നിലനിർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഒരു അയ്യപ്പൻ- ഒരു വൃക്ഷ തൈ എന്ന ആശയത്തിൽ ഊന്നിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഇതിൻ്റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ ദേവസ്വം ഭൂമിയിലും വനഭൂമിയിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 14ന് രാവിലെ 11 മണിക്ക് പമ്പ ത്രിവേണി മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിർവഹിക്കും. ഗ്രീൻ ശബരിമല പദ്ധതിയുടെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്യും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി സന്തോഷ്കുമാർ പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി പി പ്രമോദ് ഐ എഫ് എസ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഒരു അയ്യപ്പൻ ഒരു വൃക്ഷത്തൈ എന്ന ആശയത്തിലൂടെ ശബരിമലയിൽ എത്തുന്ന ഓരോ തീർത്ഥാടകരെയും പദ്ധതിയുടെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം. അരയാൽ, പേരാൽ, ഞാവൽ ,ഇലഞ്ഞി, അശോകം, രുദ്രാക്ഷം, ചന്ദനം , അകിൽ തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളും ഔഷധസസ്യങ്ങളും പദ്ധതിയിലൂടെ വച്ച് പിടിപ്പിക്കും.

ശബരിമല നട ജൂൺ 14 ന് തുറക്കും

മിഥുനമാസ പൂജകൾക്കായി ശബരിമല നട ജൂൺ 14 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. മിഥുനമാസം ഒന്നാം തീയതിയായ ജൂൺ 15ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.

ശബരിമല, മാളികപ്പുറം ഉപദേവതകളുടെ അഷ്ട ബന്ധ കലശം ജൂൺ, 15, 16, 17 തീയതികളിലായി നടക്കും. മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. മിഥുനമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റായ www.sabarimalaonline.org വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News