ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.
Kottayam , 13 ജൂണ് (H.S.) ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇത് കേരളീയ സമൂഹത്തിന് മനസിലായി. ജനകീയ എതിർപ്പ് ഉണ്ടായി. കേസിൽ പ്രധാന പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച ആളാണ് പങ്കജ് ഭ
V N Vasavan


Kottayam , 13 ജൂണ് (H.S.)

ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മുൻ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇത് കേരളീയ സമൂഹത്തിന് മനസിലായി. ജനകീയ എതിർപ്പ് ഉണ്ടായി. കേസിൽ പ്രധാന പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച ആളാണ് പങ്കജ് ഭണ്ഡാരി. അയാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഈ നിയമനം നൽകിയിരിക്കുന്നത്. ആ അഭിഭാഷകന് വേണ്ടിയാണ് പ്രത്യേക പോസ്റ്റ് ഉണ്ടാക്കി നിയമിച്ചത്.

സ്വർണം കട്ടവരും വാങ്ങിയവരും സോണിയ ഗാന്ധിയുടെ വീട്ടിൽ എങ്ങനെ എത്തി. ഇതിനുള്ള മറുപടിയും കോൺഗ്രസ് നേതൃത്വം നൽകണം. തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ കണ്ടത് എന്തിനാണ്.

ഈ സംഭവങ്ങളെല്ലാം ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ട്. സ്വർണ്ണ കൊള്ളയ്ക്ക് പിന്നിൽ കൂട്ടു കച്ചവടം പുറത്തുവരണമെന്നും ഒരു രാജി കൊണ്ടും മാത്രം ഇത് എല്ലാം അവസാനിക്കുന്നില്ലെന്നും മുൻ ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

''സ്വർണം മോഷ്ടിച്ചവരും അത് വാങ്ങിയവരും എങ്ങനെയാണ് അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിയത്. വ്യക്തമായ അടിസ്ഥാനമുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതിനെതിരെ കേരളീയ സമൂഹം വലിയ രീതിയിൽ പ്രതികരിക്കുന്നുണ്ട്.

ഇസഡ് കാറ്റഗറി സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ കേരള മുൻ മുഖ്യമന്ത്രി കെ കരുണാകരന് പോലും ഒരു ഘട്ടത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഈ സുരക്ഷാസംവിധാനങ്ങളെല്ലാം മറികടന്ന്, രണ്ട് എംപിമാരുടെ സാന്നിധ്യത്തിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടവർ എങ്ങനെ അവിടെയെത്തി എന്നത് ദുരൂഹമാണ്. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വമോ രാഹുൽ ഗാന്ധിയോ ഇതുവരെ യാതൊരു മറുപടിയും നൽകുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല'' - വി എൻ വാസവൻ പറഞ്ഞു.

കേസിലെ പ്രധാന പ്രതികൾക്ക് സോണിയ ഗാന്ധിയുടെ വസതിയിൽ സംരക്ഷണം ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഉണ്ണികൃഷ്ണനെപ്പോലുള്ളവർക്ക് കാവലൊരുക്കുന്നതും ഗോവർധൻ പാരിതോഷികങ്ങൾ കൈമാറുന്നതുമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികൾക്ക് കോൺഗ്രസ് നേതൃത്വവുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസങ്ങളെന്നും ഇതിൽ കോൺഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ ബി പ്രദീപിൻ്റെ രാജി

സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയ നിയമന വിവാദത്തിനൊടുവിലാണ് ദേവസ്വം സ്പെഷൽ പ്ലീഡർ കെ ബി പ്രദീപ് രാജിവച്ചത്. സ്വർണക്കടത്ത് കേസ് പ്രതികൾക്കുവേണ്ടി ഹാജരാവുകയും സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്ത അഭിഭാഷകനെ സുപ്രധാന തസ്തികയിൽ നിയമിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് ഇടപെട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശം ലഭിച്ചതിന് പിന്നാലെ അതിവേഗത്തിലാണ് പ്രദീപ് രാജി സമർപ്പിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News