Enter your Email Address to subscribe to our newsletters

Thiruvanathapuram, 13 ജൂണ്‍ (H.S.)
ദേവസ്വം പ്ലീഡറുടെ നിയമന വിവാദത്തിന് അതിവേഗം പരിഹാരം കണ്ട് മുഖ്യമന്ത്രി വിഡി സതീശന്‍. ശബരി സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ അഡ്വ. കെ.ബി.പ്രദീപിനെ പീഡറായി നിയമിച്ച തീരുമാനത്തിലാണ് തിരുത്തല്‍ വരുത്തിയത്. മന്ത്രിസഭാ യോഗത്തിലാണ് പീഡര്‍ നിയമനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തത്. പ്രദീപിന് ദേവസ്വത്തിന്റെ ചുമതല നല്‍കിയതോടെയാണ് വിവാദമായത്. പ്രതിപക്ഷം ഇത് ആയുധമാക്കി. സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാനുളള നീക്കം എന്ന് വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
നിയമനത്തില്‍ തെറ്റുപറ്റിയെന്ന് ദേവസ്വംമന്ത്രി കെ. മുരളീധരന്‍ തുറന്നുസമ്മതിച്ചു. പ്രശസ്തനായ ഒരു ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നിയമിച്ചത്. എന്നാല്‍ ഭക്തജനങ്ങളില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നു. യുഡിഎഫില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് പലരും അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ ഒരു തരത്തിലുള്ള സംശയത്തിന്റെ നിഴല്‍ നില്‍ക്കാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് ഈ മാറ്റത്തിന് പിന്നില്‍. സദുദ്ദേശത്തോടെയാണ് നിയമനം നടത്തിയതെങ്കിലും ഭക്തജനങ്ങള്‍ക്ക് അതില്‍ അഭിപ്രായ വ്യത്യാസമുള്ള സാഹചര്യത്തില്‍ ജാഗ്രതയോടെ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായെന്നാണ് മന്ത്രി വിശദീകരിച്ചു.
വിഡി സതീശന്‍ സര്‍ക്കാരിന് നിയമനങ്ങള്‍ തലവേദനയാവുകയാണ്. മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി അളിയനെ നിയമിച്ചത് വിവാദമായിരുന്നു. സണ്ണി ജോസഫ് നിയമനത്തെ ന്യായീകരിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി. അത് തന്നെയാണ് പീഡര്‍ നിയമനത്തിലും ഉണ്ടായത്. പ്രദീപിനെ നിയമിച്ചതിനെ മന്ത്രി മുരളീധരന്‍ ന്യായീകരിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് തിരുത്തുക ആയിരുന്നു.
---------------
Hindusthan Samachar / Sreejith S