Enter your Email Address to subscribe to our newsletters

Kasargode, 13 ജൂണ്‍ (H.S.)
കാസര്‍കോട് മേല്‍പ്പറമ്പില്‍ പതിനാറുവയസ്സുകാരിയെ യുവതി പീഡനത്തിനിരയാക്കിയത് അമ്മയുടെ അറിവോടെ. കുട്ടിയുടെ അമ്മ ലഹരിവില്‍പനക്കേസിലെ പ്രതിയായിരുന്നു. ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് സ്നേഹ മെര്‍ളിനെ പരിചയപ്പെടുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഇവരുടെ കാസര്‍കോട്ടെ വീട്ടില്‍ സ്നേഹ മെര്‍ളിന്‍ ഒരുവര്‍ഷത്തോളം താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയാവുന്നത്. അമ്മ വീട്ടില്‍ ഉണ്ടായിരുന്ന സമയത്തും പീഡനത്തിന് ഇരയായി എന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി.
സ്വന്തം പിതാവിനാലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ പിതാവ് ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി സ്‌നേഹ മെര്‍ലിന്‍ പീഡിപ്പിച്ചു എന്ന വിവരം പറഞ്ഞത്. ഇതോടെ പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ മേല്‍പ്പറമ്പ് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. മേല്‍പ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കേസ് രജിസ്്റ്റര്‍ ചെയ്തതോടെ സ്നേഹ മെര്‍ളിന്‍ ഒളിവില്‍ പോയിട്ടുണ്ട്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ നേരത്തെ പതിനാലുകാരനേയും പന്ത്രണ്ടുകാരിയേയും പീഡിപ്പിച്ചെന്ന കേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു.
---------------
Hindusthan Samachar / Sreejith S