ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് ആർ.എസ് എസ്, സംഘം ആർക്കും എതിരല്ല - സർ സംഘ ചാലക്
Thiruvananthapuram , 13 ജൂണ് (H.S.) തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനങ്ങളിൽ ഒന്നാണ് സംഘപരിവാർ എന്ന് വ്യക്തമാക്കി സാർ സംഘ ചാലക് മോഹൻ ഭഗവത്. സംഘത്തെ കുറിച്ച് നിരവധി പേർക്ക് തെറ്റിദ്ധാരണയുണ്ട്. എന്നാൽ സംഘം ആർക്കും
ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് സംഘം, സംഘം ആർക്കും എതിരല്ല - സർ സംഘ ചാലക്


Thiruvananthapuram , 13 ജൂണ് (H.S.)

തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനങ്ങളിൽ ഒന്നാണ് സംഘപരിവാർ എന്ന് വ്യക്തമാക്കി സാർ സംഘ ചാലക് മോഹൻ ഭഗവത്. സംഘത്തെ കുറിച്ച് നിരവധി പേർക്ക് തെറ്റിദ്ധാരണയുണ്ട്. എന്നാൽ സംഘം ആർക്കും എതിരല്ല. രാജ്യത്തിൻറെ ശക്തിയെ പുനഃസ്ഥാപിക്കുക, അടിമതത്വത്തിലേക്ക് പോകുന്ന മാനസികാവസ്ഥയെ ഇല്ലാതാക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. മോഹൻ ഭഗവത് വ്യക്തമാക്കി. തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെൻ്ററിൽ 4.30 നാണ് ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ലോകവ്യാപകമായി സംഘം പ്രശസ്തമാണ്. ലോകത്തെ ഏറ്റവും വലിയ സേവന സംഘടനയാണ് സംഘം. എന്നാൽ അതോടൊപ്പം തന്നെ പല തെറ്റിദ്ധാരണകളും സംഘത്തിനെ കുറിച്ചുണ്ട്. പുറത്ത് നിന്നും നോക്കി സംഘത്തെ മനസിലാക്കാൻ ബുദ്ധിമുട്ടാണ്. അതിന് ഉള്ളിൽ വരുക തന്നെ ചെയ്യണം. സംഘത്തിന്റെ ഭാഗമായി ഒരുപാട് പരിപാടികൾ നടക്കുന്നുണ്ട്. ഉദാഹരണത്തിന് ഭാരതത്തിന്റെ തദ്ദേശീയമായ പല കായികാഭ്യാസങ്ങളും ഉണ്ട്, എന്നാൽ സംഘം ജിംനേഷ്യങ്ങളുടെ ഒരു ശൃംഖല അല്ല. ഇപ്പോൾ ഇവിടെ പാടിയിരിക്കുന്ന ഗണഗീതം ഉൾപ്പെടെ നിരവധി പാട്ടുകൾ സംഘത്തിൽ നിന്നും ഉണ്ടായി എന്നാൽ സംഘം ഒരു സംഗീത വിദ്യാലയം അല്ല. സംഘം ഒരു സമാന്തര സൈനിക സംവിധാനവും അല്ല. എല്ലാത്തിനും പുറമെ ഏതെങ്കിലും ഒരു പ്രേത്യേക സംഭവത്തിനോടുള്ള പ്രതിപ്രവർത്തനം എന്ന നിലയിൽ അല്ല സംഘത്തിന്റെ പ്രവർത്തനം.

സമൂഹത്തിന്റെ ഏതെങ്കിലും ഒരു വിഭാഗത്തിനെതിരെയോ പ്രേത്യേക രാഷ്ട്രീയ പാർട്ടിക്ക് എതിരെയോ ഉള്ള എതിർപ്പും അല്ല സംഘത്തിന്റെ പ്രവർത്തനത്തിന് ആധാരം. രാജ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാൻ നിലവിൽ വന്ന ഒരു പ്രസ്ഥാനമാണ് സംഘം.

നമ്മുടെ രാഷ്ട്രം ഒരുപാട് കാലം അടിമത്തത്തിൽ ആയിരുന്നു. ഈ അടിമത്വത്തിനെതിരെ നടന്ന ഏറ്റവും ഒടുവിലായുള്ള സായുധ പ്രക്ഷോഭം 1857 ലെ ഒന്നാം സ്വതന്ത്ര സമരം ആയിരുന്നു. അതിനു ശേഷം നമ്മുടെ നാട്ടിലെ ചിന്തകർ ഇതിനെ കുറിച്ച് ഒരുപാട് ആലോചിച്ചു. എന്തുകൊണ്ടാണ് നമ്മൾ അടിമത്തത്തിലേക്ക് എറിയപ്പെട്ടത്.

നമ്മെ ഭരിച്ചു കൊണ്ടിരുന്നത് ഈ നാട്ടിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ ദൂരെ നിന്നും വന്നവർ ആയിരുന്നു. അവരുടെ കാലാവസ്ഥ തന്നെ നമ്മിൽ നിന്നും വിഭിന്നമായിരുന്നു. ഇവിടത്തെ പരിസരവും അവരുമായി യോജിക്കുന്നതായിരുന്നത് അല്ല. എന്നിട്ടും നമ്മുടെ സ്വന്തം നാട്ടിൽ നമ്മൾ പരാജയപെട്ടു. അടിമകളായി. അത് എങ്ങനെ സംഭവിച്ചു. തുടർന്ന് അത് എങ്ങനെ സംഭവിക്കാതിരിക്കാം എന്നുള്ള ചിന്തകൾ വന്നു. ഇതേ തുടർന്ന് നമ്മുടെ സമൂഹത്തെ മാനസികമായും ശാരീരികമായും ശാക്തീകരിക്കാൻ എന്തൊക്കെ ചെയ്യാം എന്ന ചിന്തകളുടെ ഒരു പരിണിത ഫലമാണ് സംഘം. സാർ സംഘ ചാലക് വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News