കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം ഉടന് നല്കും; ഇടപെട്ട് മുഖ്യമന്ത്രി
Thiruvanathapuram, 13 ജൂണ്‍ (H.S.) സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് വീണ്ടും കരുതലായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി എന്ന വാര്‍ത്ത പുറത്തു വന്നതോടെ അ
vinodini


Thiruvanathapuram, 13 ജൂണ്‍ (H.S.)

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് വീണ്ടും കരുതലായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി എന്ന വാര്‍ത്ത പുറത്തു വന്നതോടെ അതിവേഗ നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം നാലായിരം രൂപയാണ് സഹായമായി അന്നത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് നാലുമാസമായി മുടങ്ങിയ അവസ്ഥയിലായിരുന്നു.

വനിത ശിശുക്ഷേമ വകുപ്പിന്റെ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നല്‍കിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം ഉള്‍പ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷമായതോടെ ഫണ്ട് ലഭിക്കുന്നത് മുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ലഭ്യമായ മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് കുടിശിക ഉടന്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ധനസഹായം മുടങ്ങിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പത്തുവയസ്സുകാരി വിനോദിനിക്ക് കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത് വിഡി സതീശനായിരുന്നു. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവന്‍ തുകയുംഅദ്ദേഹം തന്നെയാണ് വഹിച്ചത്. വിദേശത്തുനിന്നും ഓര്‍ഡര്‍ ചെയ്ത് എത്തിച്ച കൃത്രിമ കൈ കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളത്തെ 'ഹോപ്പ്' എന്ന സ്ഥാപനത്തില്‍ വെച്ച് വിനോദിനിക്ക് വെച്ചുപിടിപ്പിച്ചത്. അന്ന് കൈ വെച്ചുപിടിപ്പിച്ചതിന് പിന്നാലെ വിഡി സതീശന്‍ നേരിട്ടെത്തി വിനോദിനിക്ക് ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്നതിന്റെ തലേദിവസം സ്‌നേഹസമ്മാനങ്ങളും എത്തിച്ചിരുന്നു. അതേ കരുതല്‍ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News