ഗ്രീൻ ശബരിമല പദ്ധതി: വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ്
Pathanamthitta , 14 ജൂണ് (H.S.) വിഷൻ ശബരിമലയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ഗ്രീൻ ശബരിമല പദ്ധതിയുടെ ഉദ്ഘാടനം പമ്പ ത്രിവേണി മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിർവ്വഹിച്ചു. അത്തി വൃക്ഷ തൈ നട്ടാണ് ഉദ്
Green Sabarimala project


Pathanamthitta , 14 ജൂണ് (H.S.)

വിഷൻ ശബരിമലയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ഗ്രീൻ ശബരിമല പദ്ധതിയുടെ ഉദ്ഘാടനം പമ്പ ത്രിവേണി മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ നിർവ്വഹിച്ചു. അത്തി വൃക്ഷ തൈ നട്ടാണ് ഉദ്ഘടനം നിർവ്വഹിച്ചത്.

വനം വകുപ്പുമായി ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രീൻ ശബരിമല പദ്ധതി നടപ്പിലാക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ കെ രാജു, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി പി പ്രമോദ് ഐ എഫ്എസ് എന്നിവരും വൃക്ഷത്തൈ നട്ട് ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി. ഒരു അയ്യപ്പൻ ഒരു വൃക്ഷ തൈ എന്ന ആശയത്തിൽ ഊന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിൻ്റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ ദേവസ്വം ഭൂമിയിലും വനഭൂമിയിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ഗ്രീൻ ശബരിമല പദ്ധതിയുടെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്യ്തു. ഒരു അയ്യപ്പൻ ഒരു വൃക്ഷത്തൈ എന്ന ആശയത്തിലൂടെ ശബരിമലയിൽ എത്തുന്ന ഓരോ തീർഥാടകരെയും പദ്ധതിയുടെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം.

അരയാൽ, പേരാൽ, ഞാവൽ ,ഇലഞ്ഞി, അത്തി അശോകം ,രുദ്രാക്ഷം, ചന്ദനം ,അകിൽ തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളും ഔഷധസസ്യങ്ങളും പദ്ധതിയിലൂടെ വച്ച് പിടിപ്പിക്കും. ദേവാരണ്യം പദ്ധതിക്കായി 10000 വൃക്ഷത്തൈകൾ സോഷ്യൽ ഫോറസ്ട്രി വഴി ലഭ്യമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും വനംവകുപ്പും തമ്മിൽ ധാരണയായി.

സംസ്ഥാന സർക്കാർ കേരളത്തിലെ ദേവസ്വം ബോർഡുകളുമായി ചേർന്ന് നടപ്പിലാക്കുന്ന ദേവാരണ്യം പദ്ധതിക്കായി 10000 വൃക്ഷത്തൈകൾ വനം വകുപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭ്യമാകും. ദേവാരണ്യം പദ്ധതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിൽ നടപ്പിലാക്കുന്നതിനാണ് 10000 വൃക്ഷത്തൈകൾ ലഭ്യമാകുന്നത്.

ആകെ 15,000 വൃക്ഷത്തൈകളാണ് ആവശ്യമായി വരിക. 5000 വൃക്ഷത്തൈകൾ ഗ്രീൻ കേരള മിഷൻ വഴി ലഭ്യമാകും. പമ്പയിലെ ശബരിമല ഫെസ്റ്റിവൽ ഓഫീസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ, അംഗം അഡ്വ. കെ. രാജു എന്നിവരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സോഷ്യൽ ഫോറസ്റ്റ് പദ്ധതി പ്രകാരം 10000 വൃക്ഷത്തൈകൾ നൽകുന്നതിന് ധാരണയായത്.

എന്താണ് ഈ പദ്ധതി?

ശബരിമല ദർശനത്തിനായി എത്തുന്ന ഓരോ ഭക്തനും ഒരു വൃക്ഷത്തൈ വീതം നടുക അല്ലെങ്കിൽ പരിപാലിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പമ്പയിലും സന്നിധാനത്തും പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിലും വനംവകുപ്പിൻ്റെയും ദേവസ്വം ബോർഡിൻ്റെയും നേതൃത്വത്തിൽ ഭക്തർക്കായി ഔഷധച്ചെടികളും നാടൻ മരങ്ങളുടെ തൈകളും വിതരണം ചെയ്യുന്നു. പമ്പയിൽ എത്തുന്ന ഭക്തർക്ക് ഈ തൈകൾ വാങ്ങി പൂങ്കാവനത്തിൽ നടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News