കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
Thiruvananthapuram , 14 ജൂണ് (H.S.) കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
M V Govindan


Thiruvananthapuram , 14 ജൂണ് (H.S.)

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്നും ഗോവിന്ദൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കെഎസ്ആർടിസിയുടെ എല്ലാ സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നായിരുന്നു യുഡിഎഫ് സർക്കാരിൻ്റെ വാഗ്ദാനം. എന്നാൽ ഭരണത്തിലെത്തിയപ്പോൾ ഓർഡിനറി കാറ്റഗറി ബസുകളിൽ മാത്രമായി സ്ത്രീകൾക്ക് സൗജന്യ യാത്ര.

വടക്കൻ കേരളത്തെ സംബന്ധിച്ച് വളരെ കുറച്ച് ഓർഡിനറി സർവീസുകൾ മാത്രമേ നിലവിലുള്ളു. ഭൂരിഭാഗം സർവീസുകളും നടത്തുന്നത് തിരുവന്തപുരത്താണെന്നും ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ വെള്ളം ചേർത്ത് സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഗോവിന്ദൻ ആരോപിച്ചു.

ആശാ വർക്കർമാർക്ക് 21,000 രൂപ നൽകുമെന്നാണ് സർക്കാർ വാഗ്ദാനം ചെയ്തത്. പക്ഷേ നേരിയ വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളു. വാഗ്ദാനം ചെയ്ത കാര്യങ്ങൾ സർക്കാർ നടപ്പാക്കുന്നില്ല. ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമായതിനാൽ തന്നെ ഞങ്ങൾ ഈ പരിപാടിയുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എം വി ഗോവിന്ദന് മറുപടിയുമായി ഗതാഗത മന്ത്രി സി പി ജോൺ രംഗത്തെത്തി. നാശം അടുത്തുവരുമ്പോൾ മനസ് തെറ്റായ ദിശയിലായിരിക്കും പ്രവർത്തിക്കുക. നമുക്ക് എന്ത് ചെയ്യാൻ കഴിയും? അവരുടെ നിലപാട് മാറ്റി പ്രതിപക്ഷ എംഎൽഎമാരോട് ചടങ്ങിൽ പങ്കെടുക്കാൻ അഭ്യർഥിക്കുന്നു മന്ത്രി പറഞ്ഞു.

ഇന്ദിരാ ഗ്യാരൻ്റിയുടെ ഭാഗമായി സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെന്ഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് സർക്കാർ അനുമതി നൽകിയിരുന്നു. 2026 ജൂൺ 15 മുതലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. വരുമാനമോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ഇതിന് ബാധകമല്ല.

സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും കുറയ്ക്കും. കേരളത്തിന്റെ ഹരിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് കൂടിയാണ് ഈ പദ്ധതി. കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും പുതിയ അധ്യായമാണ് പ്രിയദർശിനി തുറക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News