ഓപ്പറേഷന് തൂഫാന് : സംസ്ഥാന വ്യാപക റെയ്ഡില് 179 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Thiruvananthapuram, 14 ജൂണ്‍ (H.S.) ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരു
Kerala police


Thiruvananthapuram, 14 ജൂണ്‍ (H.S.)

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 174 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 179 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എം.ഡി.എം.എ (198.3201 ഗ്രാം), കഞ്ചാവ് (10.291 കി.ഗ്രാം), കഞ്ചാവ് ബീഡി (111 എണ്ണം) എന്നിവ പിടിച്ചെടുത്തു.

ഗ്രാന്‍ഡ് ടോട്ടല്‍: ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 2433, ആകെ അറസ്റ്റ് 2619, എം.ഡി.എം.എ 1.573 കി.ഗ്രാം, കഞ്ചാവ് 138.559 കി.ഗ്രാം, കഞ്ചാവ് ബീഡി 1539 എണ്ണം.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

---------------

Hindusthan Samachar / Sreejith S


Latest News