Enter your Email Address to subscribe to our newsletters

Thiruvananthapuram , 14 ജൂണ് (H.S.)
യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച് നാല് ദിവസമായെന്നും രോഗ വ്യാപനം തടയാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഏകോപന ശ്രമങ്ങൾ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇക്കാര്യം ഇന്നലെ കോഴിക്കോട്ട് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ച രീതി ശരിയായില്ല. മുൻപ് നിപ ബാധയുണ്ടായപ്പോൾ അന്ന് പ്രതിപക്ഷം ചെയ്തതുപോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാൻ തങ്ങൾ തയ്യാറാല്ലെന്നും ഇതിനെ പ്രതിരോധിക്കാൻ എല്ലാവിധ സഹകരണങ്ങളും ഉണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ജില്ലാ ഭരണകൂടം ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നത്. അധികൃതർക്ക് ആശയക്കുഴപ്പം ഉണ്ട്. മുൻപ് നിപ ബാധയുണ്ടായുപ്പോൾ അന്നത്തെ ആരോഗ്യമന്ത്രി നിപ ബാധിത പ്രദേശങ്ങളിൽ ക്യാംപ് ചെയ്തുകൊണ്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നിപയെ പോലെ മാരക പ്രഹരശേഷിയുള്ള രോഗം തടയാൻ ഉത്തരവാദിത്തപ്പെട്ട മന്ത്രി ക്യാംപ് ചെയ്തതാണ് കേരളം കണ്ടത്' പിണറായി പറഞ്ഞു. നിപ കണ്ട്രോൾ റൂം ജനപ്രതിനിധികൾ അകന്ന് നിൽക്കേണ്ട സ്ഥലമെന്ന രീതിയിലാണ് സര്ക്കാര് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിപയെ അതീവ ഗൗരവത്തോടെ കാണേണ്ട സമയത്താണ് ഡിഎച്ച്എസിയെ മാറ്റുന്ന നടപടിയുണ്ടായത്. പ്രതിരോധപ്രവര്ത്തനങ്ങള്ക്ക് ഫലപ്രദമായി നേതൃത്വം കൊടുക്കേണ്ടത് ആരോഗ്യവകുപ്പാണ്. തലപ്പത്തിരിക്കുന്നവരെ ഇത്തരം ഘട്ടത്തില് മാറ്റുന്നത് പ്രതീക്ഷിക്കുന്ന കാര്യമല്ല. സിസ്റ്റത്തോടുള്ള നിസഹകരണം കാരണമാണ് മാറ്റിയതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. നേരത്തെ എൽഡിഎഫ് സർക്കാർ അവരുടെ സർവീസ് ഒരു വർഷം കൂടി നീട്ടി നൽകാൻ തീരുമാനിച്ചിരുന്നു. അത് അട്ടിമറിച്ചാണ് ഇപ്പോഴത്തെ നീക്കമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
നിപയ്ക്ക് പുറമേ പല തരത്തിലുള്ള മാരക അസുഖങ്ങൾ കേരളത്തിൽ വരുന്നു. പാലക്കാട്ട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഡിഎംഒ ഇല്ലായെന്ന് പറഞ്ഞു. ആര് പറഞ്ഞതാണ് ശരിഎന്ന സംശയം സ്വാഭാവികമായും ഉണ്ടാകും. ഇത്തരം ഘത്തില് ആവശ്യമായ മരുന്നുകള് എത്തിക്കുന്നിന് അടിയന്തര ഇടപെടല് സര്ക്കാര് ഭാഗത്ത് ഉണ്ടാകണം. അതിലും പുരോഗതി ഉണ്ടായില്ല
ഷിഗെല്ല രോഗ വ്യാപനം വലിയ ആശങ്കയ്ക്ക് ഇടയാക്കിയെന്നും ആരോഗ്യ വകുപ്പ് കൃത്യമായ പ്രവർത്തനങ്ങൾ നടത്താത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഡെങ്കപ്പനി, കൊതുക് സംബന്ധിത രോഗങ്ങൾ എന്നിവ കൂടാന് കാരണം മഴക്കാലപൂർവ ശുചീകരണം വേണ്ടരീതിയിൽ നടപ്പിലാക്കത്തതിനാലാണെന്നും ആശുപത്രികളിൽ കൃത്യമായ മരുന്ന് വിതരണം നടപ്പിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാട്ടാന ആക്രമണം
വയനാട്ടിലെ കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ അതൊരു സാധാരണ സംഭവമല്ലെയെന്നാണ് വനം വകുപ്പ് മന്ത്രി ചോദിച്ചതെന്നും ഭരണഭക്ഷം പ്രതിപക്ഷത്തായിരുന്നപ്പോൾ കാട്ടാന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം സർക്കാരിൻ്റെ തലയിൽ കെട്ടിവച്ച് വലിയ പ്രചാരണമാണല്ലോ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എന്നാൽ വന്യജീവി സംരക്ഷണ ബിൽ ഉൾപ്പടെ സർക്കാർ നടത്തിയ ശ്രമങ്ങളോടെല്ലാം നിസഹകരിക്കുകയാണ് അന്ന് പ്രതിപക്ഷം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. '1972ൽ ഇന്ദിരാഗാന്ധി ഭരണകാലത്ത് കൊണ്ടുവന്ന കോന്ദ്ര വന്യജീവി സംരക്ഷണ നിയമമാണ് ഇത്തരത്തിലൊരു ദുരവസ്ഥയ്ക്ക് കാരണമായത്. ഇതിനെതിരെയാണ് എൽഡിഎഫ് സർക്കാർ പോരാട്ടങ്ങൾ നടത്തിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നഷ്ട പരിഹാരമായി നൽകിയ 14 ലക്ഷം 21 ലക്ഷം രൂപയാക്കുമെന്നായിരുന്നു യുഡിഎഫിൻ്റെ വാഗ്ദാനം. കർഷകർ നേരിടുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം വേണം' അദ്ദേഹം കൂട്ടിച്ചേർത്തു.
എംജി സർവകലാശാല വിസി നിയമനം
എംജി സർവകലാശാല വിസി നിയമനത്തിൽ ഗവർണറുടെ തീരുമാനത്തിൽ സർക്കാർ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എംജി സർവകലാശാല വിസിയായി സംഘപരിവാർ അധ്യാപക നേതാവിനെയാണ് നിയമിച്ചതെന്നും അത് സർക്കാർ എതിർത്തില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
'അവിടുത്തെ സെനറ്റിൽ 19 സംഘപരിവാർ പ്രവർത്തകരെ ഉൾപ്പെടുത്തി. ഗവർണറുമായി ഒരു ഏറ്റുമുട്ടലിനും തയ്യാറല്ല എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പരസ്യമായി പറഞ്ഞത്. 2014ൽ അധികാരത്തിൽ കയറിയതോട് കൂടി ബിജെപി സർക്കാർ ആദ്യം കേന്ദ്ര സർവകലാശാലകളെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമം ആരംഭിച്ചു.
പിന്നെ 2018 മുതൽ സംസ്ഥാന സർവകലാശാലകളെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമങ്ങൾ നടത്തി. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി വന്നതോട് കൂടിയാണ് സംസ്ഥാന സർവകലാശാലകളെ സംഘപരിവാർ വരുതിയിലാക്കാൻ ശ്രമിച്ചത്. അത്തരം ശ്രമങ്ങളെ എൽഡിഎഫ് സർക്കാർ എതിർത്തിരുന്നു' അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR