Enter your Email Address to subscribe to our newsletters

Kochi, 14 ജൂണ്‍ (H.S.)
സംഘപരിവാറിന്റെ 100 വർഷങ്ങൾ ആഘോഷിക്കാൻ സർസംഘചാലക് മോഹൻ ഭാഗവത്തിന്റെ പ്രഭാഷണസഭയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വിസിമാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
കേവലം വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം, മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്. വൈസ് ചാൻസലർ പദവി എന്നത് ഒരു സർവകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിഷ്പക്ഷതയുടെ പ്രതീകമാണെന്നും റോജി.എം.ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
*_റോജി.എം.ജോണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം_*
സംഘപരിവാറിന്റെ 100 വർഷങ്ങൾ ആഘോഷിക്കാൻ സർസംഘചാലക് മോഹൻ ഭാഗവത്തിന്റെ പ്രഭാഷണസഭയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വിസിമാർ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്നമാണ്. കേവലം വ്യക്തിപരമായ പങ്കാളിത്തം എന്നതിനപ്പുറം, മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്. വൈസ് ചാൻസലർ പദവി എന്നത് ഒരു സർവകലാശാലയുടെ അക്കാദമികവും ഭരണപരവുമായ നിഷ്പക്ഷതയുടെ പ്രതീകമാണ്. ഏതെങ്കിലും തരത്തിലുള്ള പ്രത്യയശാസ്ത്ര ധ്രുവീകരണങ്ങൾക്ക് അക്കാദമിക പദവികൾ വഴിമാറുന്നത് ഒരിക്കലും അനുവദിക്കാനാവില്ല.
നമ്മുടെ സർവ്വകലാശാലകളുടെ മതേതരസ്വഭാവത്തെ അട്ടിമറിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് സർവ്വകലാശാല വിസിമാരിൽ നിന്നുതന്നെ ഇത്തരമൊരു പ്രവർത്തി ഉണ്ടാകാൻ പാടില്ലായിരുന്നു. തെറ്റായിപോയി എന്ന് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള മാന്യതയും ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ബോധവും വിസിമാരിൽ നിന്ന് ഉണ്ടാകണം.
സർവകലാശാലകളുടെ സ്വയംഭരണാധികാരവും അക്കാദമിക നിഷ്പക്ഷതയും സംരക്ഷിക്കാനും, വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം തകരാതെ കാത്തുസൂക്ഷിക്കാനും ജനാധിപത്യ സമൂഹവും അക്കാദമിക സമൂഹവും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S