ഗ്രീൻ ശബരിമല പദ്ധതി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ ഉദ്ഘാടനം ചെയ്തു
Pumba, 14 ജൂണ്‍ (H.S.) വിഷൻ ശബരിമലയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ഗ്രീൻ ശബരിമല പദ്ധതിയുടെ ഉദ്ഘാടനം പമ്പ ത്രിവേണി മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ നിർവ്വഹിച്ചു. അത്തി വൃക്ഷ തൈ നട്ടാണ്
Jayakumar


Pumba, 14 ജൂണ്‍ (H.S.)

വിഷൻ ശബരിമലയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പിലാക്കുന്ന ഗ്രീൻ ശബരിമല പദ്ധതിയുടെ ഉദ്ഘാടനം പമ്പ ത്രിവേണി മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ നിർവ്വഹിച്ചു. അത്തി വൃക്ഷ തൈ നട്ടാണ് ഉദ്ഘടനം നിർവ്വഹിച്ചത്.

വനം വകുപ്പുമായി ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രീൻ ശബരിമല പദ്ധതി നടപ്പിലാക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. കെ . രാജു, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി. പി. പ്രമോദ് ഐ എഫ് എസ് എന്നിവരും വൃക്ഷത്തൈ നട്ട് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി. ഒരു അയ്യപ്പൻ- ഒരു വൃക്ഷ തൈ എന്ന ആശയത്തിൽ ഊന്നിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പമ്പ മുതൽ സന്നിധാനം വരെ ദേവസ്വം ഭൂമിയിലും വനഭൂമിയിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ഗ്രീൻ ശബരിമല പദ്ധതിയുടെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്യ്തു. ഒരു അയ്യപ്പൻ ഒരു വൃക്ഷത്തൈ എന്ന ആശയത്തിലൂടെ ശബരിമലയിൽ എത്തുന്ന ഓരോ തീർത്ഥാടകരെയും പദ്ധതിയുടെ ഭാഗമാക്കുക എന്നതാണ് ലക്ഷ്യം. അരയാൽ, പേരാൽ, ഞാവൽ ,ഇലഞ്ഞി, അത്തി അശോകം ,രുദ്രാക്ഷം, ചന്ദനം ,അകിൽ തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളും ഔഷധസസ്യങ്ങളും പദ്ധതിയിലൂടെ വച്ച് പിടിപ്പിക്കും.

---------------

Hindusthan Samachar / Sreejith S


Latest News