ലോകകപ്പ് ഫുട്ബോൾ ആരവത്തിനൊപ്പം പങ്കുചേർന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
Thrissur , 14 ജൂണ് (H.S.) ലോകകപ്പ് ഫുട്ബോൾ ആരവത്തിനൊപ്പം പങ്കുചേർന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ പറവട്ടാനി പെലെ ഗ്രൗണ്ടിൽ 120 ഓളം കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചു കൊണ്ടാണ് ഫുട്ബോൾ ആരവത്തിനൊപ്പം കേന്ദ്രമന്ത്രി പങ്കാളിയായത്. പറവട്ടാനി ന്യൂ ഫ
FOOTBALL FANFARE SURESH GOPI


Thrissur , 14 ജൂണ് (H.S.)

ലോകകപ്പ് ഫുട്ബോൾ ആരവത്തിനൊപ്പം പങ്കുചേർന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ പറവട്ടാനി പെലെ ഗ്രൗണ്ടിൽ 120 ഓളം കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചു കൊണ്ടാണ് ഫുട്ബോൾ ആരവത്തിനൊപ്പം കേന്ദ്രമന്ത്രി പങ്കാളിയായത്. പറവട്ടാനി ന്യൂ ഫുട്ബോൾ ക്ലബ്ബിലെ കുട്ടികളാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കൊപ്പം ലോകകപ്പ് ഫുട്ബോൾ ആരവം പങ്കിടാനെത്തിയത്.

എസ് ജി കിക്കോഫ് പരിപാടിയുടെ ഭാഗമായാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിയിൽ പങ്കാളിയായത്. മികച്ച കളിക്കാരുടെ ഒരു ടീം പടുത്തുയർത്താൻ കഴിഞ്ഞാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ലോകകപ്പ് ഫുട്ബോൾ കളിക്കാൻ കഴിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എല്ലാവർക്കുമെന്നപോലെ പോർച്ചുഗലും ഫ്രാൻസും ജർമ്മനിയും ഒക്കെയാണ് തൻ്റെ ഇഷ്ട ടീമുകൾ എന്നും സുരേഷ് ഗോപി പറയുന്നു. എങ്കിലും തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഇത്തവണ ലോകകപ്പ് കളികൾ കാണാൻ സാധിച്ചിട്ടില്ലെന്നും അതുകൊണ്ട് ചെറിയ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

''ഇലവൻസ്, സെവൻസ് എന്നതിനപ്പുറം ഒരു പന്തിന് പിന്നാലെ ഓടുകയാണ്... ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. ഫ്രാൻസ് ജെർമനി എന്നിങ്ങനെ എപ്പോഴും ഒരു ടീമിനെ ഇഷ്ടപ്പെടാൻ കഴിയില്ല. പുതിയ കളിക്കാർ അപ്പോഴേക്കും പല ടീമുകളിലും വന്നിട്ടുണ്ടാകും. അത് ഫോളോ ചെയ്താൽ അത് നമുക്ക് ഇഷ്ടങ്ങള് ഷിഫ്റ്റ് ചെയ്യാൻ സാധിക്കും.

2026 ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് ഒരു ടീം ഉണ്ടാകുമെന്നാണ് കരുതുന്നത്. 2010ൽ ഒക്കെ അങ്ങനെയാണ് കരുതിയിരുന്നത്. പക്ഷെ ഇതെല്ലാം നമ്മുടെ സ്വപ്നങ്ങളും നമ്മള് അതിന് വേണ്ടി ആഗ്രഹങ്ങള് പങ്കുവയ്ക്കുമ്പോള് യഥാർഥ ഫുട് ബോളേഴ്സ് വളർന്ന് വരും അവർക്ക് അതൊരു ആർജ്ജവമാകും. അങ്ങനെ ഒരു ടീം ഉണ്ടായി വരണം. ഒരു പത്ത് വർഷത്തിനുള്ളിൽ സാധ്യമാകുമെന്ന് കരുതാം.'' - സുരേഷ് ഗോപി പറയുന്നു. ഏതായാലും സുരേഷ് ഗോപിയുടെ കാൽപ്പന്ത് കളിയും ആരവവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആരാധകർ വലിയ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ലോക കപ്പിന് തുടക്കമായതോടെ കേരളത്തിലുടനീളം പ്രായ, ലിംഗ ഭേദമന്യേ ഫുട് ബോള് ആഘോഷങ്ങള്ക്ക് പിന്നാലെയാണ്. ബ്രസീലിൻ്റെ ടീ ഷർട്ട് ഇട്ട് കാൽപ്പന്ത് തട്ടുന്ന വി ശിവൻകുട്ടിയുടെ പോസ്റ്റും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള് സുരേഷ് ഗോപിയുടെ സൂപ്പർ കിക്കും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News