ഇടതുമുന്നണി സര്ക്കാര് അധികാരത്തിലിരിക്കെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള ഉന്നതര്ക്ക് ചികിത്സയ്ക്കായി സര്ക്കാര് ഖജനാവിൽ നിന്ന് ഒഴുക്കിയത് കോടികളെന്ന് വെളിപ്പെടുത്തല്.
Thiruvananthapuram , 14 ജൂണ് (H.S.) ഇടതുമുന്നണി സര്ക്കാര് അധികാരത്തിലിരിക്കെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള ഉന്നതര്ക്ക് ചികിത്സയ്ക്കായി സര്ക്കാര് ഖജനാവിൽ നിന്ന് ഒഴുക്കിയത് കോടികളെന്ന് വെളിപ്പെടുത്തല്. വിവരാവകാശ അപേക്ഷയില് സര്ക്കാര് ന
Secretariat


Thiruvananthapuram , 14 ജൂണ് (H.S.)

ഇടതുമുന്നണി സര്ക്കാര് അധികാരത്തിലിരിക്കെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള ഉന്നതര്ക്ക് ചികിത്സയ്ക്കായി സര്ക്കാര് ഖജനാവിൽ നിന്ന് ഒഴുക്കിയത് കോടികളെന്ന് വെളിപ്പെടുത്തല്. വിവരാവകാശ അപേക്ഷയില് സര്ക്കാര് നല്കിയ മറുപടിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്.

ഏറ്റവും കൂടുതല് തുക ചെലവിട്ടത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വേണ്ടിയാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2.52 കോടി രൂപയാണ് ഉന്നതരുടെ ചികിത്സാ ചെലവിനായി കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് ചെലവിട്ടത്.

കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രി, മന്ത്രിമാർ, കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ്, സർക്കാർ ചീഫ് വിപ്പ് എന്നിവരുടെ ചികിത്സാ ചെലവുകൾക്കായാണ് ഭീമമായ തുക ചെലവിട്ടത്. ലഭ്യമായ ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങൾ പ്രകാരം കാബിനറ്റ് പദവിയിലുള്ള 27 ജനപ്രതിനിധികളുടെ ചികിത്സയ്ക്കായി ആകെ 2,52,51,526 രൂപ (രണ്ടരക്കോടിയിലധികം രൂപ) സർക്കാർ അനുവദിച്ചിട്ടുണ്ട്.

പിണറായി വിജയന് തൊട്ടുപിന്നിൽ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടിയും വി. ശിവൻകുട്ടിയുമുണ്ട്. അതേസമയം അഞ്ച് മന്ത്രിമാർ ഔദ്യോഗികമായി ഒരു രൂപ പോലും ചികിത്സാ ഇനത്തിൽ കൈപ്പറ്റിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മന്ത്രിമാരുടെ ചികിത്സാ ചെലവുകളുടെ കണക്ക് ഇങ്ങനെ

ചികിത്സാ ആനുകൂല്യങ്ങളുടെ പട്ടികയിൽ 93,24,282 രൂപയുമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി 48,69,772 രൂപയും മൂന്നാം സ്ഥാനത്തുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി 33,48,898 രൂപയും ചികിത്സാ ചെലവുകളായി കൈപ്പറ്റി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും (10,03,593 രൂപ) പത്തു ലക്ഷത്തിന് മുകളിൽ ചികിത്സാ ചെലവ് വന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ തന്റെ ചികിത്സാ ചെലവുകളിലേക്ക് 6,45,786 രൂപയാണ് സർക്കാർ ഫണ്ടിൽ നിന്ന് കൈപ്പറ്റിയത്. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് 1,19,158 രൂപയും ഈ ഇനത്തിൽ കൈപ്പറ്റിയിട്ടുണ്ട്.

ഒരു രൂപ പോലും കൈപ്പറ്റാത്ത മന്ത്രിമാർ:

പട്ടികയിലുള്ള 27 പേരിൽ 5 മന്ത്രിമാർ ഒരു രൂപ പോലും ചികിത്സാ ആനുകൂല്യമായി കൈപ്പറ്റിയിട്ടില്ല. മന്ത്രിമാരായ പി. പ്രസാദ് (കൃഷി), വീണാ ജോർജ് (ആരോഗ്യം), ഒ. ആർ. കേളു (പട്ടികജാതി-പട്ടികവർഗ ക്ഷേമം), കെ. ബി. ഗണേഷ് കുമാർ (ഗതാഗതം), പി. രാജീവ് (വ്യവസായം) എന്നിവരാണ് ഖജനാവിൽ നിന്ന് തുകയൊന്നും ഈ ഇനത്തിൽ ഉപയോഗിക്കാതിരുന്ന ജനപ്രതിനിധികൾ

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News