മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില് ചൂട് പായസം വീണു; തിക്കി തിരക്കി കോണ്ഗ്രസ് പ്രവര്ത്തകര്
Kollam, 15 ജൂണ്‍ (H.S.) സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുടെ കൊല്ലത്തെ ഉദ്ദ്ഘാടന യാത്രക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് പ്രിയദര്‍ശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങ് നടന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത
bindhu


Kollam, 15 ജൂണ്‍ (H.S.)

സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുടെ കൊല്ലത്തെ ഉദ്ദ്ഘാടന യാത്രക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് പ്രിയദര്‍ശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങ് നടന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ പായസവിതരണം ഉണ്ടായിരുന്നു. ഇത് ബസിനകത്ത് വെച്ച് വിതരണം ചെയ്യുകയുണ്ടായി. ഈ പായസമാണ് മന്ത്രിയുടെ തലയില്‍ വീണത്. ചൂടുള്ള പായസമായിരുന്നു.

പെട്ടെന്ന് തന്നെ കൂടെ ഉണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മുഖവും തലയും വൃത്തിയാക്കി. തുടര്‍ന്ന് ചിന്നക്കടവ് വരെ ബസില്‍ യാത്ര ചെയ്ത് മന്ത്രി മടങ്ങുകയായിരുന്നു. മന്ത്രിക്ക് നല്‍കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസിലേക്ക് പായസം എത്തിച്ചിരുന്നു. ഇതിനിടെ ബസിനുള്ളില്‍ അനുയായികളും യാത്രക്കാരും അടങ്ങിയ വലിയ തിരക്കുണ്ടായി. തിരക്കിനിടെയുണ്ടായ തിക്കിലും തിരക്കിലും പായസം നിറച്ച പാത്രം മന്ത്രിയുടെ തലയിലേക്ക് തട്ടി പായസം ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് വിശദീകരണം.

സംഭവം മനഃപൂര്‍വമല്ലെന്നും ബസിനുള്ളിലെ തിരക്കാണ് കാരണമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. ഉദ്ഘാടന പരിപാടിക്കും യാത്രയ്ക്കുമിടെ നിരവധി പേര്‍ മന്ത്രിയെ കാണാനും ആശംസകള്‍ അറിയിക്കാനുമായി ബസിലേക്ക് എത്തിയതോടെ ബസിനുള്ളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News