സ്ത്രീകളുടെ സൗജന്യയാത്ര വിവേചനപരം; ഹൈക്കോടതിയില് പൊതുതാല്പര്യ ഹര്ജി
KOCHI, 15 ജൂണ്‍ (H.S.) കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഇന്നു മുതല്‍ സംസ്ഥാനത്തെ 3,125 കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസു
ksrtc cm


KOCHI, 15 ജൂണ്‍ (H.S.)

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഇന്നു മുതല്‍ സംസ്ഥാനത്തെ 3,125 കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ നടപ്പിലാക്കുന്ന പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹര്‍ജിയിലെ ആരോപണം എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിര്‍ദൗസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സാമ്പത്തിക മാനദണ്ഡങ്ങളോ താമസ യോഗ്യതകളോ ഇല്ലാതെ കേവലം ലിംഗത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15(1) എന്നിവ ഉറപ്പുനല്‍കുന്ന സമത്വത്തിന്റേയും വിവേചനമില്ലായ്മയുടേയും ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ പദ്ധതിയിലൂടെ പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണ്. സ്ത്രീകള്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 (3) സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെങ്കിലും അത് കൃത്യമായ ലക്ഷ്യത്തോടും പ്രത്യേക പിന്നാക്കാവസ്ഥ പരിഹരിക്കാനും മാത്രമായിരിക്കണം. സാര്‍വത്രികമായ ഇത്തരം സബ്സിഡികള്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

പദ്ധതി വഴി പ്രതിദിനം ഏകദേശം 2 കോടി രൂപയും വര്‍ഷം 800 കോടി രൂപയുമാണ് സംസ്ഥാന ഖജനാവിന് വരുന്ന ചെലവ്. നിലവില്‍ പ്രതിവര്‍ഷം 1,500 കോടി രൂപ സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന കെഎസ്ആര്‍ടിസിക്ക് മേല്‍ ഈ പദ്ധതി വലിയൊരു അധിക സാമ്പത്തിക ബാധ്യതയാണ് അടിച്ചേല്‍പ്പിക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. യാതൊരുവിധ നയരൂപീകരണ പഠനങ്ങളോ ആവശ്യമായ വിലയിരുത്തലുകളോ സാമ്പത്തിക പ്രത്യാഘാത പഠനങ്ങളോ നടത്താതെ തിരഞ്ഞെടുപ്പ് വാഗ്ദാനം യാന്ത്രികമായി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടനടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

---------------

Hindusthan Samachar / Sreejith S


Latest News