ബേക്കലില് കടലില് കാണാതായ സുഹൃത്തുക്കളില് ഒരാളുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാള്ക്കായി തിരച്ചില്
Kasargode, 15 ജൂണ്‍ (H.S.) ബേക്കല്‍ പള്ളിക്കര ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെ രണ്ട് യുവാക്കളെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖ
missing


Kasargode, 15 ജൂണ്‍ (H.S.)

ബേക്കല്‍ പള്ളിക്കര ബീച്ചില്‍ കടലില്‍ കുളിക്കുന്നതിനിടെ രണ്ട് യുവാക്കളെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബേക്കല്‍ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു. കാണാതായ അങ്കിത് ബാലുവിനായി (20) തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ റെഡ്മൂണ്‍ ബീച്ചില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ജോലി രാജിവച്ചശേഷം വിനോദയാത്രയ്ക്ക് എത്തിയതാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ യുവാക്കള്‍ ശക്തമായ തിരമാലയില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അലന്‍ സോണി, അലന്‍ ദേവസ്യ എന്നിവര്‍ രക്ഷപ്പെട്ടു.

കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കണ്ടെത്തിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാണാതായ രണ്ടാമത്തെ യുവാവിനായുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തില്‍ തുടരുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News