Enter your Email Address to subscribe to our newsletters

Kochi, 15 ജൂണ്‍ (H.S.)
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടിയ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടി തുടരും. മുഹമ്മദ് ഹനീഷ് സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് മുന്നിലുണ്ട്. ഹൈക്കോടതിയുടെ കണ്ടെത്തലുകളെ മറികടന്ന് ഒരു ഉദ്യോഗസ്ഥന് തെളിവില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ചോദ്യം ചെയ്ത് ഹൈക്കോടതി മുഹമ്മദ് ഹനീഷിനെ വിമര്‍ശിച്ചു.
കേസില്‍ പ്രതികള്‍ക്കെതിരെ തെളിവുകളുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന്‍ തെളിവില്ലെന്ന് പറയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ട് ഹാജരാകണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മുഹമ്മദ് ഹനീഷ് നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മൂന്നാംതവണയും അനുമതി നിഷേധിച്ചതോടെയാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സിംഗിള്‍ ബെഞ്ച് സ്വീകരിച്ചത്.
2006-2015 കാലയളവില്‍ വിദേശത്തുനിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നതാണ് കശുവണ്ടി അഴിമതിക്കേസിന്റെ അടിസ്ഥാന ആരോപണം. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെ എ രതീഷുമാണ് കശുവണ്ടി അഴിമതിക്കേസിലെ പ്രതികള്‍.
---------------
Hindusthan Samachar / Sreejith S