വ്യാജവാര്ത്ത നല്കി അപകീര്ത്തിപ്പെടുത്തി: മനോരമയ്ക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി. ഗോവിന്ദന്
Thiruvanathapuram, 15 ജൂണ്‍ (H.S.) സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയുംും പാര്‍ട്ടി നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മാലയാള മനോരമ പത്രത്തിനെതിരെ നിയമനടപടിയുമായി CPIM സംസ്ഥാന സെക്രട്ടറി എംവി
CPI-M state secretary ,MV Govindan


Thiruvanathapuram, 15 ജൂണ്‍ (H.S.)

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയുംും പാര്‍ട്ടി നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മാലയാള മനോരമ പത്രത്തിനെതിരെ നിയമനടപടിയുമായി CPIM സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ .

2026 ജൂണ്‍ 14-ലെ മലയാള മനോരമ ദിനപത്രത്തിന്റെ 7-ാം പേജില്‍ പ്രസിദ്ധീകരിച്ച 'നേതൃത്വത്തില്‍ ഒരുമാറ്റവും ഉണ്ടാകില്ലെന്ന് ഗോവിന്ദന്‍; തന്നെയും പിണറായിയേയും മാറ്റിക്കളയാം എന്നതെല്ലാം വ്യാമോഹം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു

?നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം പ്രാധാന്യത്തോടെ നിരുപാധികം ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നും

?ഓണ്‍ലൈന്‍ പതിപ്പുകളില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ഈ വാര്‍ത്ത അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ്

വക്കീല്‍ നോട്ടീസിലെ ആവശ്യം ?ഈ ആവശ്യങ്ങള്‍ നടപ്പിലാക്കാത്ത പക്ഷം സിവില്‍, ക്രിമിനല്‍ നിയമപ്രകാരം ശക്തമായ അപകീര്‍ത്തിക്കേസുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായര്‍ എന്നിവര്‍ക്ക് എതിരെ അഡ്വ. പള്ളിച്ചല്‍ എസ്.കെ. പ്രമോദ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News