Enter your Email Address to subscribe to our newsletters

Kochi, 15 ജൂണ്‍ (H.S.)
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ അടക്കം പ്രതിയായ മാസപ്പടി ക്കേസില്‍ ചോദ്യം ചെയ്യല്‍ തുടങ്ങി ഇഡി. സിഎംആര്‍എല്‍ കമ്പനിയുടെ സഹോദര സ്ഥാപനമായ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ഷിബി എസ്.കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ മകളാണ് ഷിബി. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ്.കര്‍ത്തയ്ക്കും ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ട്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ ബുധനാഴ്ച ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകും.
നേരത്തെ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട കേസുകളാണ് സിഎംആര്‍എല്ലുമായി ബന്ധപ്പെട്ടുള്ളത്. 197.7 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്നാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഇക്കാര്യം പരിഗണിച്ചത്. ബോര്‍ഡിന്റെ ഉത്തരവിലാണ് വീണയുടെ എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് നല്‍കിയ സേവനത്തിന് 1.72 കോടി രൂപ നല്‍കിയതായി വ്യക്തമാകുന്നത്. ഇതില്‍ തന്നെ സിഎംആര്‍എല്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്കും കമ്പനികള്‍ക്കും പണം നല്‍കിയെന്ന വിവരവും പുറത്തു വന്നിരുന്നു.
ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കമ്പനികാര്യ മന്ത്രാലയം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇഡിയും ഈ വിഷയത്തില്‍ കേസെടുത്തത്. ഇ.ഡി അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഇഡി സിഎംആര്‍എല്‍, കമ്പനിയുമായി ബന്ധപ്പെട്ടവര്‍ സിഎംആര്‍എല്ലുമായി ബന്ധപ്പെ കമ്പനികള്‍, ടി.വീണയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഇ.ഡി റെയ്ഡ് നടത്തിയ സ്ഥലങ്ങളിലൊന്നാണ് കളമശേരിയിലുള്ള നിപുണ ഇന്റര്‍നാഷണല്‍ പ്രൈ. ലിമിറ്റഡ്.
---------------
Hindusthan Samachar / Sreejith S