തൂഫാന് ഓഫീസില് കഞ്ചാവ് കേസ് പ്രതിയുടെ ബന്ധു, വിദ്യഭ്യാസ വകുപ്പില് ആര്എസ്എസ് അനുഭാവി'; നിയമനങ്ങള്ക്കെതിരെ ഡിവൈഎഫ്ഐ
Thiruvanathapuram, 15 ജൂണ്‍ (H.S.) പേഴ്സണല്‍ സ്റ്റാഫ് നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരന്‍ നഹാസിനെയാണ് രമേശ് ചെന്നിത്തല പേഴ്സണല്‍ സ്റ്റാഫ് അംഗമാക്കിയത്. ക
DYFI


Thiruvanathapuram, 15 ജൂണ്‍ (H.S.)

പേഴ്സണല്‍ സ്റ്റാഫ് നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരന്‍ നഹാസിനെയാണ് രമേശ് ചെന്നിത്തല പേഴ്സണല്‍ സ്റ്റാഫ് അംഗമാക്കിയത്. കഞ്ചാവ് കേസ് നന്നായി അന്വേഷിച്ചാല്‍ നഹാസ് പ്രതിയാകുമെന്നും ഓപ്പറേഷന്‍ തൂഫാന് നേതൃത്വം കൊടുക്കുന്ന ഓഫീസിലാണ് കഞ്ചാവ് കേസിലെ പ്രതിയുടെ ബന്ധുവിനെ നിയമിക്കുന്നതെന്നും ഡിവൈഎഫ്‌ഐ അംഗം വി കെ സനോജ് വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസിന്റെ ഇങ്കിതങ്ങള്‍ക്ക് വഴങ്ങുന്നു. നിയമനങ്ങളില്‍ ആര്‍എസ്എസ് ശാഖയില്‍ നിന്ന് കൊടുത്തു വിടുന്ന ലിസ്റ്റ് പ്രകാരം ആളുകളെ നിയമിക്കുകയാണ് ചെയ്യുന്നത്. പ്രസ് മീറ്റില്‍ വലിയ പൂക്കിതരം പറയുകയും നിയമനങ്ങളില്‍ എംബോക്കിതരം കാണിക്കുകയും ചെയ്യുന്ന ആളായി കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശന്‍ മാറിയിരിക്കുകയാണെന്ന് വി കെ സനോജ് പറഞ്ഞു.

കേരളത്തിന്റെ ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായി ബി അശോകിനെയാണ് നിയമിച്ചത്. അദേഹം നേരത്തെ യുഡിഎഫിന്റെ ഭരണകാലത്തെ നടപടിക്ക് വിധേയമാക്കപ്പെട്ട ആളാണ്. ഈ കഴിഞ്ഞ ഭരണക്കാലത്തും നടപടിക്ക് വിധേയമായിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ തന്നെ എന്ത് ഡീലിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ സെക്രട്ടറിയായി നിയമിച്ചതെന്ന് റോജി എം ജോണും വി ഡി സതീശനും വിശദീകരിക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നതെന്ന് സനോജ് വ്യക്തമാക്കി.

ബി അശോകന്റെ മുന്‍കാല പ്രസ്താവനകള്‍, അദ്ദേഹം വിവിധ മാധ്യമങ്ങള്‍ക്ക് കൊടുത്ത അഭിമുഖം, അദേഹം എഴുതിയ ലേഖനം, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച അദേഹത്തിന്റെ ചില ആശയങ്ങള്‍ ഇതെല്ലാം ഒരു ലക്ഷണമൊത്ത സംഘപരിവാര്‍ പ്രചാരകന്റെ ആരോപണങ്ങളാണെന്ന് സനോജ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News