പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയ്ക്ക് പരിഹാരം; കോണ്ഗ്രസ് നിര്ദ്ദേശങ്ങള് അംഗീകരിച്ച് പുളിക്കകണ്ടം ടീംസ്
Kottayam, 15 ജൂണ്‍ (H.S.) പാല നഗരസഭയില്‍ ദിവസങ്ങളായി തുടരുന്നേ ഭരണ പ്രതിസന്ധിക്ക് പരിഹാരം. കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സ്വതന്ത്രമുന്നണി അംഗീകരിച്ചതോടെയാണ് ഭരണ പ്രതിസന്ധി പരിഹരിച്ചത്. കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ സ്ഥാപിച്ച
diya pulikkakandam


Kottayam, 15 ജൂണ്‍ (H.S.)

പാല നഗരസഭയില്‍ ദിവസങ്ങളായി തുടരുന്നേ ഭരണ പ്രതിസന്ധിക്ക് പരിഹാരം. കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ സ്വതന്ത്രമുന്നണി അംഗീകരിച്ചതോടെയാണ് ഭരണ പ്രതിസന്ധി പരിഹരിച്ചത്. കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ സ്ഥാപിച്ച ഓട്ടോ സ്റ്റാന്‍ഡിന് നിയമവിധേയമായി അംഗീകാരം നല്‍കുക, കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ നല്‍കിയ മോഷണ പരാതി പിന്‍വലിക്കുക, മായാ രാഹുല്‍ രാജിവെക്കുമ്പോള്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കും, ഭരണ മേല്‍നോട്ടത്തിനായി യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കും എന്നീ നാല് നിര്‍ദ്ദേശങ്ങള്‍ ആണ് കൗണ്‍സിലര്‍മാരുടെ കൂടി അഭിപ്രായം കേട്ട ശേഷം പാര്‍ട്ടി നേതൃത്വം സ്വതന്ത്ര മുന്നണിക്ക് മുന്നില്‍വെച്ചത്.

യുഡിഎഫില്‍ നഗരസഭയില്‍ പ്രാധിനിധ്യം ഉള്ള ഇതര കക്ഷികളായ കേരള കോണ്‍ഗ്രസ്, കെഡിപി എന്നിവര്‍ക്ക് മുന്നിലും കോണ്‍ഗ്രസ് ഈ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ ഉപാധിരഹിതമായി അംഗീകരിക്കുവാന്‍ സ്വതന്ത്ര മുന്നണിയും ഇതര ഘടകകക്ഷികളും തയാറാകുകയും ചെയ്തു.

കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനുള്ളിലെ ഓട്ടോ സ്റ്റാന്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിലവിലെ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. തന്നെ ചെയര്‍മാനായ ദിയയുടെ പിതാവായ ബിനു പുളിക്കകണ്ടം മര്‍ദ്ദിച്ചു എന്നാരോപിച്ച് ബിജു മാത്യൂസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബിജു മാത്യൂസിനൊപ്പം ചെയര്‍പേഴ്സണിന്റെ ചേംബറില്‍ പരിശോധനയ്ക്കെത്തിയ സമയത്താണ് വാച്ച് മോഷണം പോയതായി ദിയ ബിനു ആരോപിക്കുന്നത്.

ദിയ ബിനു ഓഫീസിലേക്ക് കയറി വന്നപ്പോള്‍ ബിജു മാത്യൂസ് ഓഫീസിന് സമീപം നില്‍ക്കുന്നുണ്ടായിരുന്നുവെന്നും തനിക്ക് നഷ്ടപ്പെട്ട ഫയല്‍ പോലെ തന്നെയുള്ള ഫയലുകള്‍ ബിജുവിന്റെ കൈയില്‍ ഉണ്ടായിരുന്നുവെന്നും ബിജു തന്നെയാണ് വിലപിടിപ്പുള്ള വാച്ചും ഫയലും മോഷ്ടിച്ചതെന്ന് വിശ്യസിക്കുന്നുണ്ടെന്നും പാലാ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ദിയ പറഞ്ഞിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News