Enter your Email Address to subscribe to our newsletters

Thiruvanathapuram, 15 ജൂണ്‍ (H.S.)
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രാ ഇഷ്ടപ്പെട്ട പദ്ധതിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പനുസരിച്ച് ഭാഗികമായും പൂര്‍ണ്ണമായും നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഈ പദ്ധതി എനിക്ക് വളരെ ഇഷ്ടപ്പെട്ട പദ്ധതിയാണ്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പ് അനുസരിച്ചാണ് പദ്ധതി ഭാഗികമായും പൂര്‍ണ്ണമായും നടപ്പാക്കിയിട്ടുള്ളത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ ഇതിന്റെ വ്യാപ്തി കൂടുതല്‍ വര്‍ധിക്കും'- സുരേഷ് ഗോപി പറഞ്ഞു. ഇന്നത്തെ കാലത്ത്, ആണുങ്ങളേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ ജോലിക്കും വീട്ടിലേക്കുള്ള ആവശ്യങ്ങള്‍ക്കുമായി പുറത്തു പോകുന്നു. പണ്ട് ഇങ്ങനെ ഇല്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കു വേണ്ടി ഇങ്ങനൊരു സംവിധാനം ഒരുക്കുന്നത്. എല്ലാം കൊണ്ടും വന്‍വിജയം ആശംസിക്കുന്നു. തുടരാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗതാഗതത്തേക്കാള്‍ കൂടുതല്‍ വിരുത് സാമ്പത്തികത്തില്‍ ഉള്ളയാളാണ് സി.പി. ജോണ്‍. മുഖ്യമന്ത്രിയും സി.പി. ജോണും ചേര്‍ന്ന് നല്ല വഴിക്ക് കൊണ്ടുവരാനുള്ള എല്ലാ മനസിക കരുത്തും ഉണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍, ട്രേഡ് യൂണിയനുകള്‍ തുടങ്ങി എല്ലാവരേയും സമരസത്തില്‍ കൊണ്ടുപോയി ജനങ്ങളിലേക്ക് ലോജിസ്റ്റിക്‌സിന്റെ പേരില്‍ എത്തിക്കേണ്ട ചുമതല ആരും മറക്കാതിരിക്കട്ടെ എന്ന് മാത്രമേ പറയുന്നു.
ഈ പദ്ധതിയ്ക്ക് ന്യൂനത കാണുന്ന ഒരു പക്ഷം, അതിനെ എതിര്‍ക്കുകയും ശബ്ദിക്കുകയും ഒക്കെ ചെയ്യാം. എന്നാല്‍, സര്‍ക്കാര്‍ അത് തിരുത്താന്‍ തയ്യാറാകുമ്പം ആ തിരുത്തലിന്റെ കൂടെ തിരുത്തല്‍ ശക്തിയായി കൂടി പ്രതിപക്ഷം മാറണം. പുതിയൊരു സ്വപ്നത്തിന്റെ വിരിയല്‍ കൂടിയാണ് സ്ത്രീകള്‍ക്ക്. ഇന്നലെ രാത്രിവരെ അവര്‍ക്ക് ചില ഭയാശങ്കകളോ പ്രതീക്ഷയില്ലായ്മയോ നിഴലിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇന്ന് ഉണര്‍ന്ന് കാണുന്ന കാഴ്ചകളിലൂടെ അവര്‍ക്ക് കിട്ടുന്ന സന്ദേശം, പുതിയ സ്വപ്നം വിരിഞ്ഞു തുടങ്ങിയിട്ടുണ്ടാകും അവരില്‍- സുരേഷ് ഗോപി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S