തമിഴ്നാട്ടില് ബിഹാര് സ്വദേശിയുടെ ക്രൂരത; ബിസ്കറ്റ് നല്കി മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു
Chennai, 15 ജൂണ്‍ (H.S.) തമിഴ്നാട്ടില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. തിരുവള്ളൂര്‍ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യാവസായിക മേഖലയിലാണ് ക്രൂരത നടന്നത്. ംഭവത്തില്‍ ബിഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയായ പെണ
Rape attempt


Chennai, 15 ജൂണ്‍ (H.S.)

തമിഴ്നാട്ടില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. തിരുവള്ളൂര്‍ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യാവസായിക മേഖലയിലാണ് ക്രൂരത നടന്നത്. ംഭവത്തില്‍ ബിഹാര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയായ പെണ്‍കുട്ടിയുടെ കുടുംബവും ബിഹാറില്‍ നിന്നുള്ളവരും ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയവരുമാണ്. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്‌ക്കറ്റ് നല്‍കി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തിരച്ചിലില്‍, വിജനമായ സ്ഥലത്ത് ഗുരുതരമായ പരുക്കുകളോടെ ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങി. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പൊലീസിനു കൈമാറി. സംഭവത്തില്‍ വന്‍ ജനരോഷമാണ് പ്രദേശത്ത് അലയടിക്കുന്നത്. ഒന്നിലധികം പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ചിലരെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് കൂട്ടബലാത്സംഗമല്ലെന്നും ഒരാള്‍ മാത്രമാണ് കൃത്യത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.

തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News