വയനാട്ടിലെ ഷിഗെല്ലയുടെ ഉറവിടം സ്കൂളിലെ കുടിവെള്ളം; സ്ഥിരീകരിച്ച് മന്ത്രി ടി സിദ്ധിഖ്
Wayannad, 15 ജൂണ്‍ (H.S.) വയനാട്ടിലെ കോളിയാടി സ്‌കൂളിലെ ഷിഗല്ല ബാധയില്‍ വില്ലന്‍ കുടിവെള്ളം.സ്‌കൂളിലെ വിവിധ കുടിവെള്ള സ്രോതസുകളില്‍ ഗുരുതരമായ മലിനീകരണം കണ്ടെത്തിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പരിശോധനയു
shigella


Wayannad, 15 ജൂണ്‍ (H.S.)

വയനാട്ടിലെ കോളിയാടി സ്‌കൂളിലെ ഷിഗല്ല ബാധയില്‍ വില്ലന്‍ കുടിവെള്ളം.സ്‌കൂളിലെ വിവിധ കുടിവെള്ള സ്രോതസുകളില്‍ ഗുരുതരമായ മലിനീകരണം കണ്ടെത്തിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പരിശോധനയും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്. കോളിയാടി സ്‌കൂളില്‍ കുട്ടികള്‍ക്കിടയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് സ്‌കൂളിലെ കുടിവെള്ള സ്രോതസുകളില്‍ ഗുരുതരമായ മലിനീകരണം കണ്ടെത്തിയത്. ബോര്‍വെല്‍, ഓപ്പണ്‍ വെല്‍, വാട്ടര്‍ ഫില്‍റ്റര്‍ എന്നിവയില്‍ നടത്തിയ പരിശോധനകളിലാണ് കോളിഫോം ബാക്ടീരിയയുടെയും സ്യൂഡോമോണാസ് ബാക്ടീരിയയുടെയും സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ടി സിദ്ദിഖ് പറഞ്ഞു

നിലവില്‍ 538 പ്രാഥമിക കേസുകളും 168 സെക്കന്‍ഡറി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 21 കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിച്ച 17 സാമ്പിളുകളുടെ പരിശോധനാഫലവും ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ ഉപയോഗിച്ചിരുന്ന കുടിവെള്ളം മലിനമായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതോടെ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗവ്യാപനത്തിന്റെ യഥാര്‍ഥ സാഹചര്യം വിലയിരുത്തുന്നതിനും കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും രംഗത്ത് ഉണ്ടെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുടിവെള്ള സ്രോതസുകളിലും പരിശോധനകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News