ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഇന്റർ ഏജൻസി കോ-ഓർഡിനേഷൻ യോഗം; ആഭ്യന്തര മന്ത്രി പങ്കെടുക്കും
Thiruvananthapuram, 16 ജൂണ്‍ (H.S.) തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോട്ടിക് ഹണ്ട് പദ്ധതിയുടെ ഭാഗമായി ഇന്റർ ഏജൻസി കോ-ഓർഡിനേഷൻ യോഗം ഇന്ന് നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് പൊലീസ് ഹെഡ്ക്വാർട്ടേഴ
Ramesh chennithala


Thiruvananthapuram, 16 ജൂണ്‍ (H.S.)

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോട്ടിക് ഹണ്ട് പദ്ധതിയുടെ ഭാഗമായി ഇന്റർ ഏജൻസി കോ-ഓർഡിനേഷൻ യോഗം ഇന്ന് നടക്കും.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ (PHQ) കോൺഫറൻസ് ഹാളിലാണ് യോഗം സംഘടിപ്പിക്കുന്നത്. കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ്, കോസ്റ്റൽ പൊലീസ്, സംസ്ഥാന ഇന്റലിജൻസ്, കേരള എക്സൈസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF), നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ (NTRO) തുടങ്ങിയ വിവിധ ഏജൻസികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണും.

---------------

Hindusthan Samachar / Sreejith S


Latest News