ഇ.പി. ജയരാജന് തിരച്ചടി; വിമാനത്തിനുള്ളില് യൂത്ത് കോണ്ഗ്രസുകാരെ മര്ദിച്ചെന്ന കേസ് എഴുതി തള്ളാനാവില്ലന്ന് കോടതി
Thiruvanathapuram, 16 ജൂണ്‍ (H.S.) പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഇ.പി. ജയരാജന് തിരിച്ചടി. കേസ് എഴുതി തള്ളാനാകില്ലെന്ന് തിരുവനന്തപുരം ജുഡിഷ്യല്‍
EP Jayarajan


Thiruvanathapuram, 16 ജൂണ്‍ (H.S.)

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഇ.പി. ജയരാജന് തിരിച്ചടി. കേസ് എഴുതി തള്ളാനാകില്ലെന്ന് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. കേസ് ഒഴിവാക്കി കൊണ്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളുകയും,അന്വേഷിച്ച് ഉത്തരവ് നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വര്‍ണക്കടത്ത് കേസില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരായിരുന്നു പ്രതിഷേധിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News