പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ; സർക്കാർ സ്വകാര്യ പങ്കാളിത്തതോടെ ഉന്നതാധികാര കമ്മിറ്റി രൂപീകരിച്ചു
Thiruvanathapuram, 16 ജൂണ്‍ (H.S.) തിരുവനന്തപുരം : സംസ്ഥാനത്ത് വർഷംതോറും പുതിയ പകർച്ചവ്യാധികൾ ഉൾപ്പെടെ പടരുന്നതും മരണങ്ങളുണ്ടാകുന്നതും തടയാൻ ആരോഗ്യവകുപ്പിന്റെ നിർണായക ചുവടുവയ്പ്പ്. സർക്കാർ സ്വകാര്യ മേഖലയിലെ വിദഗ്ദ്ധ ഡോക്ടർമാരെയും സംഘനകളെയും ഉൾപ്പെ
Dengue fever


Thiruvanathapuram, 16 ജൂണ്‍ (H.S.)

തിരുവനന്തപുരം : സംസ്ഥാനത്ത് വർഷംതോറും പുതിയ പകർച്ചവ്യാധികൾ ഉൾപ്പെടെ പടരുന്നതും മരണങ്ങളുണ്ടാകുന്നതും തടയാൻ ആരോഗ്യവകുപ്പിന്റെ നിർണായക ചുവടുവയ്പ്പ്. സർക്കാർ സ്വകാര്യ മേഖലയിലെ വിദഗ്ദ്ധ ഡോക്ടർമാരെയും സംഘനകളെയും ഉൾപ്പെടുത്തി ഉന്നതാധികാര കമ്മിറ്റി (ഹെപവർ കമ്മിറ്റി) രൂപീകരിച്ചതായി ആരോഗ്യമന്ത്രി കെ.മുരളീധരൻ സെക്രട്ടേറിയറ്റിലെ പി.ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച ആദ്യയോഗം മന്ത്രിയുടെ ഓഫീസിൽ നടന്നു.

പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും സംസ്ഥാനത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം കുറയ്ക്കാനും മരണങ്ങൾ ഇല്ലാതാക്കാനും താഴേതലം മുതൽ സ്വീകരിക്കേണ്ട നടപടികൾ പഠിച്ച് റിപ്പോർട്ട് നൽകുകയാണ് കമ്മിറ്റിയുടെ ചുമതല. ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റായ ഡോ.എസ്.എസ്.ലാൽ സമിതി ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് കോ ഓർഡിനേറ്ററുമായിരിക്കും. ഡോ.ശ്രീജിത്ത്.എൻ.കുമാറാണ് കൺവീനർ.

നിപ, ഷിഗെല്ല, എലിപ്പനി,മലമ്പനി, ഡെങ്കിപ്പനി, അമീബിക് മസ്തിഷ്‌ക ജ്വരം തുടങ്ങിയ വിവിധ പകർച്ചവ്യാധികൾ ഓരോ വർഷവും വിവിധ മാസങ്ങളിൽ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പഴുതടച്ചുള്ള പ്രതിരോധമാണ് ലക്ഷ്യം. പകർച്ചവ്യാധികൾ വരുമെന്ന് മുൻകൂട്ടി അറിയാമെന്നിരിക്കെ അതിനെ എങ്ങനെ തടയാമെന്നതാണ് ഉദ്ദേശം.

കമ്മിറ്റിയുടെ ശുപാർശകൾ ആരോഗ്യവകുപ്പ് ചർച്ചചെയ്ത് നടപടിയെടുക്കും. നിലവിൽ ഒരു നിപ കേസാണുള്ളത്. അടുത്തവർഷം നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യം എങ്ങനെ സൃഷ്ടിക്കാമെന്ന് കമ്മിറ്റി പഠിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. സമാനമായി മറ്റു രോഗങ്ങളുടെ പ്രതിരോധത്തിലും കമ്മിറ്റി നിർദ്ദേശങ്ങൾ നൽകും. കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എപ്പിഡമിക് കലണ്ടർ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ചിട്ടയായി താഴേതലത്തിൽ നടപ്പാക്കും. ഇതിനായി സംസ്ഥാന ജില്ലതലങ്ങളിൽ

ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റും ആക്ഷൻ കമ്മിറ്റികളും സമിതിയുടെ ഭാഗമായുണ്ടാകും.

ആരോഗ്യവകുപ്പിന് പുറമേ ആയുഷ്, തദ്ദേശം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷാ തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ടാകും. ഐ.എം.എയുടെയും ആരോഗ്യവകുപ്പിലെ വിവിധസംഘടനകളുടെയും പൂർണ പങ്കാളിത്തവും കമ്മിറ്റിയിലുണ്ടാകും. ആരോഗ്യസംരക്ഷത്തിന് സർക്കാർ സ്വകാര്യ മേഖലകൾ ഒരുമിച്ച് നിൽക്കണമെന്നതാണ് സർക്കാർ നയം. അത് സ്വകാര്യവത്കരണമല്ല. സർക്കാർ മേഖലയിൽ മാത്രമല്ല ആശുപത്രികളും ചികിത്സയും നടക്കുന്നത്. അതിനാൽ എല്ലാവരും ഒരുമിച്ച് നീങ്ങണമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News