പകര്ച്ചവ്യാധികള് കൂടാന് കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി
Thiruvanathapuram, 16 ജൂണ്‍ (H.S.) സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കൂടാന്‍ കാരണം ശുചീകരണത്തിലെ പിഴവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പകര്‍ച്ചപ്പനികള്‍ നിയന്ത്രിക്കാന്‍ കലണ്ടര്‍ തയാറാക്കും. ഓരോ സീസണിലും വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളെ മുന്‍കൂ
K Muralidharan


Thiruvanathapuram, 16 ജൂണ്‍ (H.S.)

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ കൂടാന്‍ കാരണം ശുചീകരണത്തിലെ പിഴവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പകര്‍ച്ചപ്പനികള്‍ നിയന്ത്രിക്കാന്‍ കലണ്ടര്‍ തയാറാക്കും. ഓരോ സീസണിലും വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുമെന്നും ജില്ലാതലത്തിലും ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ഈ വര്‍ഷം 146 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല ബാധിച്ച് അഞ്ചുപേര്‍ മരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം സംഭവിച്ചതെന്നും കോഴിക്കോട്ട് ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയാണ് ഇതുവരെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ല.

കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചതിനു പിന്നാലെ 38 ടെസ്റ്റുകള്‍ നടത്തിയതില്‍ 37 കേസുകളും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാത്തതാണ് പകര്‍ച്ചവ്യാധികള്‍ കൂടാന്‍ കാരണമായത്. തിരഞ്ഞെടുപ്പ് കാരണം പലയിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഇത് ആരുടേയും കുറ്റമല്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് വന്നുവെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനകള്‍ വിപുലമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്ത് ചെയ്താലും വിമര്‍ശനങ്ങള്‍ ഉണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള വിവിധ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈ പവര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഡബ്ല്യു.എച്ച്.ഒ. കണ്‍സള്‍ട്ടന്റായ ഡോ. എസ്.എസ്. ലാല്‍ ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനാകും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററാകും.

---------------

Hindusthan Samachar / Sreejith S


Latest News