Enter your Email Address to subscribe to our newsletters

Kochi, 16 ജൂണ്‍ (H.S.)
പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായ മാസപ്പടി കേസില്‍ ചോദ്യം ചെയ്യല് തുടര്ന്ന് ഇഡി. സിഎംആര്‍എല്‍ സ്ഥാപകന്‍ ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയും ഭാര്യ ജയ എസ് കര്‍ത്തയും ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരായി.
സിഎംആര്‍എല്‍, എക്‌സാലോജിക് സൊല്യൂഷന്‍സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ക്കാണ് ഇഡി നോട്ടിസ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ഇന്റര്‍നാഷണല്‍, വീണ ടിയുടെ കമ്പനിക്ക് അന്‍പത് ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. ഈ തുക തിരിച്ചടയ്ക്കുന്നതിന് മുന്‍പ് വീണ്ടും അന്‍പത് ലക്ഷം രൂപ കൂടി നല്‍കിയെന്നാണ് പ്രധാന ആരോപണം.
ഇതില്‍ വ്യക്തത വരുത്താനാണ് കമ്പനികളുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തുന്നത്. ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്ലിന്റെ മറ്റൊരു സഹോദര സ്ഥാപനമായ നിപുണ ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയാണ് ഷിബി.
എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടിയെ നാളെ ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ സോണല്‍ ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സിലെ നിര്‍ദേശം. ഈ മാസം പന്ത്രണ്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒന്‍പതിന് ഇഡി നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സമയം കൂടി വീണ ആവശ്യപ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S