'ടിനി ടോം വര്ഗീയ അധിക്ഷേപം നടത്തിയതായി അറിയില്ല'; പോലീസിന് മൊഴി നല്കി അമ്മ പ്രസിഡന്റ് ശ്വേത മേനോന്
Kochi, 16 ജൂണ്‍ (H.S.) ടിനി ടോമിനെതിരായ നടി അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴിയെടുക്കല്‍ തുടരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് പ്രമുഖരുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറി
Shwetha Menon


Kochi, 16 ജൂണ്‍ (H.S.)

ടിനി ടോമിനെതിരായ നടി അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴിയെടുക്കല്‍ തുടരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് പ്രമുഖരുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്. ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേത മേനോന്‍ പോലീസിന് മൊഴി നല്‍കി. കടവന്ത്ര പോലീസാണ് ഈ കേസില്‍ പ്രാഥമിക അന്വേഷണം നടത്തുന്നത്.

തനിക്കെതിരെ ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ 'ജിഹാദി' എന്ന് വിളിച്ചെന്നുമാണ് അന്‍സിബ ഹസന്‍ പരാതി നല്‍കിയിരിക്കുന്നത്. കൂടാതെ, താന്‍ ചിലരെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ടിനി ടോം ആരോപിച്ചതായും ഈ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ശ്വേത മേനോന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. ടിനി ടോം അത്തരത്തില്‍ വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതിനെക്കുറിച്ചോ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് ശ്വേത കടവന്ത്ര പോലീസിന് നല്‍കിയ മൊഴി.

ഈ കേസില്‍ നടി നീന കുറുപ്പിന്റെയും ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്റെയും മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയായ അന്‍സിബയുടെ മൊഴിയായിരുന്നു പോലീസ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. ഉടന്‍ തന്നെ ടിനി ടോമിനെയും വിളിപ്പിച്ച് മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനുശേഷം പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളും കേസെടുക്കുന്ന കാര്യവും തീരുമാനിക്കുക.

നേരത്തെ ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിതാ എസ്‌ഐക്കും എതിരെ തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ച് അന്‍സിബ മറ്റൊരു പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആ പരാതിയില്‍ കഴമ്പില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ ടിനി ടോമിനെതിരായ മറ്റൊരു പരാതിയിലാണ് കടവന്ത്ര പോലീസ് ഇപ്പോള്‍ പ്രാഥമിക അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News