Enter your Email Address to subscribe to our newsletters

Kochi. 17 ജൂണ്‍ (H.S.)
സർക്കാർ ജീവനകാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത ഇടതുപക്ഷ സർക്കാരിൽ നിന്നും വ്യത്യസ്തമായ സമീപനമായിരിക്കും യുഡിഎഫ് സർക്കാരിൻ്റെതെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. ഡി.എ,മെഡിസെപ്, പങ്കാളിത്ത പെൻഷൻ, ശമ്പള പരിഷ്കരണ വിഷയങ്ങളിൽ ജീവനക്കാർക്ക് പരിഗണനയുണ്ടാവും. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആറുമാസത്തിലൊരിക്കൽ വിലയിരുത്തൽ നടത്തണമെന്ന മുൻ തീരുമാനം കർശനമായി നടപ്പാക്കും എന്നും ജീവനക്കാരുടെ വിഷയത്തിൽ ഇക്കാര്യത്തിൽ മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു എൻജിഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സിൻ്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരോട് അനുഭാവപൂർണ്ണമായ നിലപാട് ആയിരിക്കും യുഡിഎഫ് സർക്കാരിൻ്റെത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ 6 മാസം കൂടുമ്പോൾ വിലയിരുത്താനുള്ള തീരുമാനം കാര്യക്ഷമമായി നടപ്പാക്കും.സിവിൽ സർവ്വീസുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എ പി സുനിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. എസ്. ഉമാശങ്കർ കെ.പി.സി.സി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ്,സീനിയർ വൈസ് പ്രസിഡന്റ് ബി. പ്രദീപ് കുമാർ കെ.പി.സി.സി അംഗം ജെ.എസ്.അഖിൽ മുൻ സംസ്ഥാന പ്രസിഡന്റ് കമ്പറ നാരായണൻ സംസ്ഥാന സെക്രട്ടറിമാരായ വി.എസ്.രാഘഷ് എം. എസ് അജിത് കുമാർ, സി. ഷാജി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹനീഫ ചിറക്കൽ, സുരേന്ദ്രൻ മംഗലത്ത്നട, സി വിജയകുമാർ കാരേറ്റ്, സിജു കെ നായർ , ജില്ലാ ഭാരവാഹികളായ എസ് സതീഷ് കുമാർ. ടി.എസ്.നിസാം,
എ.ആർ.അജിത്ത്, ഷമ്മി.എസ് .രാജ് തുടങ്ങിയവർ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S