Enter your Email Address to subscribe to our newsletters

Kerala, 17 ജൂണ്‍ (H.S.)
സെന്‍സസ് 2027 ന്‍റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സെന്‍സസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഓണ്‍ലൈനായി അദ്ദേഹം വൃക്തിഗത വിവരങ്ങള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സെന്‍സസ് എന്നത് ഒരു രാജ്യത്തിന്‍റെ വ്യവസ്ഥാപിതമായ പുരോഗതിയ്ക്കാവശ്യമായ അടിസ്ഥാന വിവരങ്ങളാണ്. പോലിസ് സേനയില്‍ ഉള്ളവരുള്‍പ്പെടെ എല്ലാവരും സെല്‍ഫ് എന്യൂമറേഷന്‍ നടത്തി സെന്‍സസിന്‍റെ ഭാഗമാകണമെന്നും സെൻസസ് 2027 വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പോലീസ് ആസ്ഥാനത്തെ ഐ. ജി. ഹര്‍ഷിതാ അട്ടല്ലൂരി, സെന്‍സസ് ഡയറക്ടര്‍ ഡോ. മിത്ര, എക്സിക്യൂട്ടീവ് ഓഫീസര്‍ അഞ്ജലി ജോസ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഹാരിസ് കെ.എം, വിഭാ.വി, നിഷ വി.സി. അഡീഷണന്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ബിനു സി എന്നിവര്‍ സന്നിഹിതരായിരുന്നു.
---------------
Hindusthan Samachar / Sreejith S