പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പിൻ്റെ തീരുമാനം.
Thiruvananthapuram , 17 ജൂണ് (H.S.) പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പിൻ്റെ തീരുമാനം. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ കൂടിയ ജില്ലാ കലക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫിസർമാരുടെയും യോ
SHIGELLA CASES


Thiruvananthapuram , 17 ജൂണ് (H.S.)

പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പിൻ്റെ തീരുമാനം. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ കൂടിയ ജില്ലാ കലക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫിസർമാരുടെയും യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിലെ പോരായ്മകൾ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്. ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടക്കാത്തതാണ് പകർച്ചവ്യാധികൾ വർദ്ധിക്കാൻ കാരണമായതെന്ന് മന്ത്രി കെ മുരളീയധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പകർച്ചവ്യാധി വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം എട്ടുപേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി കേസുകളും വർധിക്കുന്നുണ്ട്. സർക്കാർ- സ്വകാര്യ ആശുപത്രികളിൽ പതിനായിരത്തിന് മുകളിലാണ് ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. മഴ ശക്തമായാൽ ഡെങ്കിപ്പനി കേസുകളും എലിപ്പനി കേസുകളും വർധിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പകർച്ചപ്പനി ബാധിച്ച് ചൊവ്വാഴ്ച ആശുപത്രികളിൽ ചികിത്സ തേടിയത് 13,196 പേരാണ്. മലപ്പുറത്താണ് പനി വ്യാപനം കൂടുതൽ.

പാലക്കാട് ജില്ലയിൽ അഞ്ച് പേരാണ് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 52 പേർക്ക് ഡെങ്കിപ്പനി, 85 പേർക്ക് ചിക്കൻപോക്സ്, 11 പേർക്ക് എലിപ്പനി, അഞ്ചുപേർക്ക് മലേറിയ എന്നിവ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. കോഴിക്കോട് വളയത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയയും സ്ഥിരീകരിച്ചു. 22 പേർക്ക് മഞ്ഞപ്പിത്തവും രണ്ടുപേർക്ക് ടൈഫോയിഡും ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരവും ചൊവ്വാഴ്ച സ്ഥിരീകരിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിനായി തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ രൂപീകരിക്കാനാണ് തീരുമാനം. ഈ മാസം ഇതുവരെ 79 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News