ട്രോളിങ് നിരോധനത്തിന് പിന്നാലെ മത്സ്യത്തിനും ഇറച്ചിയ്ക്കും പച്ചക്കറിയ്ക്കും വിലക്കൂടുന്നു
Wayanad , 17 ജൂണ് (H.S.) ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുത്തനെ ഉയർന്നിരിക്കുകയാണ്. എന്നാൽ മീനിന് വിയ കൂടിയാൽ ഇറച്ചി വാങ്ങിക്കഴിക്കാമല്ലോ എന്ന് ചിന്തിക്കുന്നവർക്കും ഇപ്പോള് രക്ഷയില്ല. അവസരത്തിനൊത്ത് ഇറച്ചിയ്ക്കും ചില പച്ചക്കറിയ്ക്കും വ
HOTEL EMPLOYEES CRISIS IN KERALA


Wayanad , 17 ജൂണ് (H.S.)

ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുത്തനെ ഉയർന്നിരിക്കുകയാണ്. എന്നാൽ മീനിന് വിയ കൂടിയാൽ ഇറച്ചി വാങ്ങിക്കഴിക്കാമല്ലോ എന്ന് ചിന്തിക്കുന്നവർക്കും ഇപ്പോള് രക്ഷയില്ല. അവസരത്തിനൊത്ത് ഇറച്ചിയ്ക്കും ചില പച്ചക്കറിയ്ക്കും വ്യാപാരികള് വില കൂട്ടിയിരിക്കുകയാണ്. ഇതോടെ സാധാക്കാരും ഹോട്ടൽ ജീവനക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.

വയനാട് ജില്ലയിലെ പല ഹോട്ടലുകളിലും മീൻ വിഭവങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമാണിപ്പോൾ. കോഴിയിറച്ചിക്കും ചില പച്ചക്കറികൾക്കും വില ഉയരാൻ തുടങ്ങിയതായും വ്യാപാരികൾ പറയുന്നു. മത്സ്യവില നിയന്ത്രണാതീതമായി ഉയരുമ്പോൾ സാധാരണക്കാരുടെയും ഹോട്ടൽ മേഖലയുടെയും ആശങ്കയും വർധിക്കുകയാണ്. വരും ആഴ്ചകളിൽ വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

''നിത്യോപയോഗ സാധനങ്ങള്ക്കെല്ലാം വില കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു കിലോ അയലയ്ക്ക് ഇപ്പോള് 420 രൂപയാണ്. ബീഫിനും വില കൂടിയിരിക്കുകയാണ്. ഏഴോ എട്ടോ അയലയാണുണ്ടാവുക. വിലക്കയറ്റമൊന്നും കസ്റ്റമറോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. കടകളിൽ കൊടുക്കുമ്പോള് ഇത്രയും വിലയ്ക്ക് കസ്റ്റമർ വാങ്ങാൻ തയാറാകില്ല.

വലിയ കടകളിൽ വില കൂട്ടി വിൽക്കുമ്പോള് ആളുകള്ക്ക് അതൊരു പ്രശ്നമല്ല. ചെറിയ കടകളിൽ കൊടുക്കുമ്പോള് അത് പ്രശ്നമാണ്. നുക്കിപ്പോള് വലിയ വിലയ്ക്ക് മീൻ വാങ്ങാൻ കഴിയാത്ത അവസ്ഥയാണിപ്പോള്. ചോറ് മാത്രം വിറ്റിട്ട് കാര്യവുമില്ല. സ്പെഷ്യൽ കൂടി വിറ്റാലേ ലാഭമുള്ളൂ. ഗ്യാസിന് പിന്നെയും വില കൂടി. സാധാരണക്കാർക്ക് ഇപ്പോള് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോള്. അധികൃതർ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കണം'' - ഹോട്ടൽ ഉടമ സരോജിനി പറഞ്ഞു.

ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുൻപ് തന്നെ കടലിൽ മത്സ്യലഭ്യത കുറഞ്ഞിരുന്നു. ഇതോടെ വിപണിയിൽ വില ഉയർന്ന നിലയിലായിരുന്നു. നിരോധനം കൂടി നിലവിൽ വന്നതോടെ മത്സ്യവില വീണ്ടും കുതിച്ചുയർന്നു. സാധാരണക്കാരുടെ പ്രധാന ഭക്ഷ്യവിഭവമായ മത്തി കിലോയ്ക്ക് 340 മുതൽ 360 രൂപ വരെയും ചിലയിടങ്ങളിൽ 400 രൂപ വരെയും എത്തി. അയല, ചൂര, കണവ, ചെമ്മീൻ, കരിമീൻ തുടങ്ങി മറ്റ് മത്സ്യവിഭവങ്ങൾക്കും വൻ വിലക്കയറ്റമാണ് ഇപ്പോള്.

കടൽമത്സ്യങ്ങൾക്ക് പുറമെ കായൽ മത്സ്യങ്ങളുടെ വിലയും ഉയർന്നതോടെ മത്സ്യവിപണി ആകെ പ്രതിസന്ധിയിലായി. വിലക്കയറ്റം കാരണം ആവശ്യത്തിന് മത്സ്യം വാങ്ങാൻ കഴിയാത്ത അവസ്ഥയാണ് പല കുടുംബങ്ങൾക്കും. മത്സ്യവില വർധനയുടെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഹോട്ടൽ മേഖലയെയാണ്. ചെലവ് കൂടിയതോടെ പല ഹോട്ടലുകളും മീൻ വറുത്തതും മീൻകറിയും താൽക്കാലികമായി മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങിയിട്ടുമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News