മാസപ്പടിക്കേസ് : വീണ ഉടൻ ഇഡിക്ക് മുന്നിൽ ഹാജരാകും; കനത്ത സുരക്ഷയിൽ കൊച്ചി ഓഫീസ്
Kochi , 17 ജൂണ്‍ (H.S.) സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ ഉടൻ ഇ ഡിക്കു മുന്നിൽ ഹാജരാക്കും. കൊച്ചിയിലെ ഇഡി ഓഫീസിലാകും ചോദ്യം ചെയ്യാൻ. ഇന്ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് വീണയ്ക്ക് സമൻസ് അയച്ചിരുന്നു. ഭർത്ത
Veena Vijayan


Kochi , 17 ജൂണ്‍ (H.S.)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ ഉടൻ ഇ ഡിക്കു മുന്നിൽ ഹാജരാക്കും. കൊച്ചിയിലെ ഇഡി ഓഫീസിലാകും ചോദ്യം ചെയ്യാൻ. ഇന്ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് വീണയ്ക്ക് സമൻസ് അയച്ചിരുന്നു. ഭർത്താവ് മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പം ആകും വീണ എത്തുക.

തിങ്കളാഴ്ച ഹാജരാക്കാൻ വീണയോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ആരോഗ്യകാരണങ്ങൾ ഒഴിവായിരുന്നു. ഒരാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെയാണ് ഇന്ന് ഹാജരാക്കാൻ സമൻസ് നൽകിയത് . തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീട്ടിൽ നടത്തിയ റയിഡിൽ ഉൾപ്പെടെ പിടിച്ചെടുത്ത രേഖകളിൽ വിശദീകരണം ചോദിക്കാനാണ് വീനയെ വിളിച്ചു വരുത്തിയിരിക്കുന്നത്. സമൻസിന്റെ വിവരങ്ങൾ കൃത്യമായി ബോധിപ്പിച്ച ശേഷമാകും ചോദ്യം ചെയ്യലിലേക്ക് കേന്ദ്ര ഏജൻസി കടക്കുക.

തിരുവനന്തപുരത്ത് പിണറായി വിജയൻറെ വീട്ടിൽ പരിശോധന കഴിഞ ഇറങ്ങിയ ടിഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കൊച്ചി വീഡിയോ ഓഫീസിന് കനത്ത സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്. വൈകുന്നേരം വരെ വീണയുടെ ചോദ്യം ചെയ്യാൻ നീളുമെന്നാണ് സൂചന.

---------------

Hindusthan Samachar / Sreejith S


Latest News