ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ.
Kollam , 17 ജൂണ് (H.S.) ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ. പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് ബിജെപി നേതാവ് പോക്സോ കേസിൽ അടൂർ പൊലീസിൻ്റെ പിടിയില
BJP LEADER ARRESTED POCSO


Kollam , 17 ജൂണ് (H.S.)

ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ. പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് ബിജെപി നേതാവ് പോക്സോ കേസിൽ അടൂർ പൊലീസിൻ്റെ പിടിയിലായത്. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി മുൻ പ്രസിഡൻ്റുമായ കൊല്ലം പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതിൽ (അമ്പാടി) ടി രഞ്ജു (52) ആണ് അറസ്റ്റിലായത്.

നെല്ലിമുകൾ മുണ്ടപ്പള്ളി മുളമുക്കിൽ കഴിഞ്ഞ 10ന് അർധരാത്രിയാണ് കേസിനാസ്പദമായ സംഭവം. ദളിത് പെൺകുട്ടിയുടെ വീട്ടിൽ ആഭിചാര കർമ്മങ്ങൾ നടത്തുന്നതിനിടെയാണ് ഇയാൾ അതിക്രമം നടത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗമാണ് ഇയാളെ ആഭിചാരത്തിനായി ഇവിടെ ഏർപ്പാടാക്കിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എന്താണ് പോക്സോ കേസ്

പോക്സോ (POCSO) എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം എന്നാണ്. 18 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 2012 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ കർശനമായ നിയമമാണിത്. ലിംഗഭേദമന്യേ 18 വയസ് തികയാത്ത ഏതൊരു വ്യക്തിയെയും ഈ നിയമപ്രകാരം 'കുട്ടി' എന്ന് വിളിക്കുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗികബന്ധത്തിന് സ്വമേധയാ സമ്മതിച്ചാൽ പോലും, കുറ്റവാളികൾക്ക് ഈ നിയമപ്രകാരമുള്ള ശിക്ഷയിൽ നിന്ന് ഒഴിവാകാൻ കഴിയില്ല. കുറ്റത്തിൻ്റെ തീവ്രതയനുസരിച്ച് മൂന്ന് വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെയും, ചില സാഹചര്യങ്ങളിൽ വധശിക്ഷ വരെയും ലഭിക്കാവുന്നതാണ്.

ലൈംഗികാതിക്രമങ്ങൾ

ലൈംഗിക പീഡനം

കുട്ടികളെ അശ്ലീല ആവശ്യങ്ങൾക്കായി ഉപയോഗിക്കുക

കുട്ടികളോട് മോശമായി സംസാരിക്കുകയോ അവരെ ലൈംഗികമായി പ്രകോപിപ്പിക്കുകയോ ചെയ്യുക, എന്നിവയെല്ലാം പോക്സോ നിയമത്തിൻ്റെ പരിധിയിൽ വരുന്നതാണ്.

ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ നിലവിലുണ്ട്. പരാതി ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, വനിതാ ശിശുവികസന വകുപ്പിൻ്റെ ഹെൽപ്പ് ലൈൻ നമ്പറുകളിലോ ഉടൻ വിവരം അറിയിക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News