Enter your Email Address to subscribe to our newsletters

Thrissur , 17 ജൂണ് (H.S.)
വടക്കാഞ്ചേരിയിൽ സ്വകാര്യ ബസിൽ കുട്ടികളെ കയറ്റാതെ പോയ സംഭവത്തിൽ ബസിനെതിരെ നടപടി വേണ്ടെന്ന് കുട്ടികൾ. നേരത്തെ വീട്ടിൽ എത്തണമെന്നും ഞങ്ങൾക്ക് നല്ല പരിഗണനയോടെ യാത്ര ചെയ്താൽ മതിയെന്നും കുട്ടികൾ പറഞ്ഞു. ഇന്നലെ (ജൂൺ 16) വൈകിട്ടാണ് സംഭവം നടക്കുന്നത്.
ഞങ്ങൾക്ക് രാവിലെയും വൈകുന്നേരവും സ്പെഷ്യൽ ക്ലാസ് ഉണ്ടാവും. വൈകുന്നേരം അഞ്ച് മണിക്കാണ് ക്ലാസ് കഴിയുന്നത്. 5:05ന് ആണ് ആ ബസ് വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിൽ നിന്ന് പുറപ്പെടുക. ഇന്നലെ ബസിൽ കയറാൻ നോക്കിയപ്പോൾ കണ്ടക്ടർ തടഞ്ഞു. ഞങ്ങളെ ബസിൽ കയറാൻ സമ്മതിച്ചില്ല. ബസ് സ്റ്റാർട്ട് ചെയതിട്ട് കയറാമെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ അതുവരെ ഞങ്ങൾ കാത്തു നിന്നു. എന്നിട്ടും ബസിൽ കയറാൻ സമ്മതിച്ചില്ല, കുട്ടികൾ പറഞ്ഞു.
ഞങ്ങൾ എസ്എസ്എൽസി ആണ്. അതുകൊണ്ട് തന്നെ വീട്ടിൽ എത്രയും വേഗം എത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതാണ് ഞങ്ങളുടെ ആവശ്യം. അല്ലാതെ ബസിലെ ആളുകളുടെ അടുത്ത് വഴക്ക് ഉണ്ടാക്കണമെന്നില്ല. കഷസെഷൻ ടിക്കറ്റ് ആയതുകൊണ്ട് തന്നെ ഭൂരിഭാഗം കണ്ടക്ടർമാർക്കും വിദ്യാർഥികളോട് വേർതിരിവ് ഉണ്ട്. ഈ വേർതിരിവ് ഇല്ലാതെ എല്ലാവർക്കും നൽകുന്ന പരിഗണന പോലെ ഞങ്ങൾക്കും നൽകി സമാധാനത്തോടെ എത്രയും പെട്ടന്ന് വീട്ടിൽ എത്തുക എന്നതാണ് ഞങ്ങളുടെ ആവശ്യം എന്ന് വിദ്യാർഥിയായ സയാൻ പറഞ്ഞു.
ആ സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരയോ, ഡ്രൈവർക്കെതിരയോ, ഓണർക്കെതിരയോ നിയമ നടപടികൾ സ്വീകരിക്കേണ്ട ആവശ്യമില്ല. ഇതിന് മുൻപും ആ ബസിൽ തന്നെയായിരുന്നു ഞങ്ങൾ യാത്ര ചെയ്തിരുന്നുത്. പക്ഷെ അപ്പോഴൊന്നും കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ ഇന്നലെ അവർ ഞങ്ങൾ വിദ്യാർഥികളെ കയറ്റിയില്ലെന്നും സയാൻ പറഞ്ഞു.
പലപ്പോഴും സ്കൂൾ വിദ്യാർഥികൾ നേരിടുന്ന വലിയ പ്രശ്നമാണ് പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോഴുണ്ടാവുന്ന ബസ് ജീവനക്കാരുടെ അവഗണന. ബസിൽ സീറ്റ് ഉണ്ടെങ്കിലും വിദ്യാർഥികൾ കൺസെഷൻ ടിക്കറ്റിൽ യാത്ര ചെയ്യുന്നത് കൊണ്ട് തന്നെ അവരെ സീറ്റിൽ ഇരിക്കാൻ ഭൂരിഭാഗം കണ്ടക്ടർമാരും അനുവദിക്കാറില്ല.
കൺസെഷൻ പാസ് ഉപയോഗിക്കുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- രാവിലെ 7 മണി മുതല് രാത്രി 7 മണി വിദ്യാര്ത്ഥികള്ക്ക് ബസുകളില് കണ്സെഷന് നിരക്കില് യാത്ര ചെയ്യാന് അനുവാദമുണ്ട്.
- ബസ് എടുക്കുന്നതിന് വരെ വിദ്യാര്ഥികള് സ്റ്റാൻ്റില് കാത്തുനില്ക്കണമെന്ന് ഒരു നിയമവും നിലവിലില്ല.
- വിദ്യാർഥികൾ ബസിൽ നിന്ന് തന്നെ യാത്ര ചെയ്യണമെന്ന നിയമം ഇല്ല. സീറ്റ് ഉണ്ടെങ്കിൽ ഇരുന്ന് യാത്ര ചെയ്യാവുന്നതാണ്
- ഏതെങ്കിലും തരത്തില് വിദ്യാര്ത്ഥികള്ക്ക് അര്ഹമായ അവകാശങ്ങള് ലഭിക്കാതെ വന്നാല് മോട്ടോർ വാഹന വകുപ്പ് അധികാരിയോ, പോലീസ് അധികാരികളെയോ അറിയിക്കാം
---------------
Hindusthan Samachar / CHANDHU CHANDRASEKHAR