രാമക്ഷേത്രത്തിനു പിന്നാലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിലും തട്ടിപ്പ് നടന്നതായി ആരോപണം
Lucknow , 17 ജൂണ് (H.S.) ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിൽ തട്ടിപ്പ് നടന്നതായി ആരോപിച്ച് ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് സംഘടന പ്രസിഡൻ്റ് ദിനേശ് ഫലാഹാരി മഹാരാജ്. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിന് സമാനമായ
DONATION CASE


Lucknow , 17 ജൂണ് (H.S.)

ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിൽ തട്ടിപ്പ് നടന്നതായി ആരോപിച്ച് ശ്രീകൃഷ്ണ ജന്മഭൂമി സംഘർഷ് ന്യാസ് സംഘടന പ്രസിഡൻ്റ് ദിനേശ് ഫലാഹാരി മഹാരാജ്. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിന് സമാനമായി ഇവിടെയും നടക്കാമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ജന്മസ്ഥാനിൽ ഭക്തർ സംഭാവനകളായി നൽകുന്ന പണവും ആഭരണങ്ങളും വർഷങ്ങളായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സംഭാവനകൾ എണ്ണുന്ന സമയത്ത് സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നുവെന്നും തട്ടിപ്പിലൂടെ കമ്മിറ്റി അംഗങ്ങൾ വ്യക്തിപരമായി സ്വത്ത് സമ്പാദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ഇത്തരം ദുഷ്പ്രവർത്തികൾ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണ ജന്മസ്ഥാനിൽ ഒരു സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രയാഗ്രാജ് ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്താൻ തുടങ്ങിയ സമയത്താണ് ആരോപണങ്ങൾ ഉയർന്ന് വന്നത് എന്നതും ശ്രദ്ധേയമാണ്.

എന്നാൽ, ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനിൻ്റെ സെക്രട്ടറി കപിൽ ശർമ്മ ആരോപണങ്ങൾ തള്ളിയിട്ടുണ്ട്. സംഭാവനകൾ കൈകാര്യം ചെയ്യുവാൻ ക്ഷേത്രം പിന്തുടരുന്നത് ഒരു സുതാര്യ സംവിധാനമാണെന്നും ഏത് അന്വേഷണത്തിനും അത് തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണത്തിനും ഞങ്ങൾ തയ്യാറാണെന്നും കപിൽ ശർമ്മ പിടിഐയോട് പറഞ്ഞു.

വർഷം മുഴുവനും മാറിമാറി വരുന്ന മൂന്ന് ജീവനക്കാരുടെ സാന്നിധ്യത്തിൽ സിസിടിവി നിരീക്ഷണത്തിലാണ് സംഭാവനകൾ എണ്ണിയതെന്നും ഇത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഞങ്ങൾ സിസ്റ്റം കൂടുതൽ നവീകരിക്കുകയാണ്, കൂടാതെ കൂടുതൽ കാലം സിസിടിവി റെക്കോർഡിംഗുകൾ സൂക്ഷിക്കും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് പരിസരത്തിന് പുറത്ത് സംഭാവന കൗണ്ടറുകൾ ഇല്ലെന്നും എല്ലാ വഴിപാടുകളും ക്ഷേത്ര സമുച്ചയത്തിനുള്ളിൽ വച്ചാണ് സ്വീകരിച്ചതെന്നും കപിൽ പറഞ്ഞു.

ഭക്തർക്ക് സുരക്ഷാ പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും പഴ്സുകൾ, മാലകൾ, പ്രസാദം, മൊബൈൽ ഫോണുകൾ എന്നിവ അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ലെന്നും അതിനാൽ വലിയ അളവിൽ പണമോ ആഭരണങ്ങളോ കൊണ്ടുവരാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭാവനയായി ക്ഷേത്രം 5,000 രൂപയിൽ കൂടുതൽ രൂപയിൽ പണം സ്വീകരിക്കാറില്ലെന്നും ക്ഷേത്രത്തിൻ്റെ സംഭാവന കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആദായനികുതി വകുപ്പിൽ നിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി അവകാശപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News