സര്ക്കാരിന് എതിരെ സിപിഎം കള്ള പ്രചരണം നടത്തുന്നു; കാഫിര് സ്ക്രീന്ഷോട്ടിന്റെ വാസ്തവം വന്നതു പോലെ എല്ലാം തെളിയും; മുഖ്യമന്ത്രി
Thiruvanathapuram, 17 ജൂണ്‍ (H.S.) ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരിന് എതിരെ സിപിഎം നടത്തുന്നത് കള്ളപ്രരണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെല്ലാം അതിന്റെ ഭാഗമാണ്. കെഎസ്ആര്‍ടിസി സൗജ
VD Satheeshan


Thiruvanathapuram, 17 ജൂണ്‍ (H.S.)

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരിന് എതിരെ സിപിഎം നടത്തുന്നത് കള്ളപ്രരണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെല്ലാം അതിന്റെ ഭാഗമാണ്. കെഎസ്ആര്‍ടിസി സൗജന്യയാത്ര പരിപാടിയുമായി ബന്ധപ്പെട്ട് ഓര്‍ഡിനറി ബസ് സിറ്റി ഫാസ്റ്റ് ആക്കി സര്‍വീസ് നടത്തിയെന്ന പ്രചാരണങ്ങളുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഒരൊറ്റ ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല, പകരം സിറ്റി ഫാസ്റ്റ് ബസ് ഓര്‍ഡിനറി ആക്കി മാറ്റുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സഹകരണസ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയെന്ന പ്രചരണവുമുണ്ട്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പിണറായി നയിക്കുന്ന സര്‍ക്കാരാണ് ഫീസ് കൂട്ടിയത്. ഒരു രൂപ പോലും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനായി നടത്തിയ ശ്രമമായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. അതുപയോഗിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനായി എന്തൊക്കെ പ്രചാരണങ്ങളാണ് നടത്തിയത്. സംഘപരിവാര്‍ ചെയ്യുന്ന അതേ പരിപാടിയാണ് അന്ന് സിപിഎമ്മും ചെയ്തത്. ആ വ്യാജപ്രചരണത്തിന്റെ ആണിക്കല്ല് പറിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ വാസ്തവം പുറത്തുവന്നതിലൂടെതിരഞ്ഞെടുപ്പ് കാലത്ത് സിപിഎം എന്തൊക്കെ വൃത്തികേടുകള്‍ ചെയ്യുന്നുണ്ടെന്ന മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News