വ്യാജ പോസ്റ്ററുകള് പ്രചരിപ്പിച്ചവര്ക്ക് എതിരെ പരാതി നല്കി സിപിഎം
Kochi, 17 ജൂണ്‍ (H.S.) സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഫോട്ടോ ഉപയോഗിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതായി വിവിധങ്ങളായ പ്രചരണ കാര്‍ഡുകള്‍ വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചവര്‍ക്ക് എതിരെ പരാതി. സിപിഐഎം എറണാകുളം ജില്ലാ സെക്രട്
cpm


Kochi, 17 ജൂണ്‍ (H.S.)

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഫോട്ടോ ഉപയോഗിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതായി വിവിധങ്ങളായ പ്രചരണ കാര്‍ഡുകള്‍ വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചവര്‍ക്ക് എതിരെ പരാതി. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗംകെ.എസ് അരുണ്‍കുമാര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

കെഎസ്ആര്‍ടിസിയിലെ വനിതകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ടുകൊണ്ട് സിപിഐഎം വനിതകള്‍ ഈ സൗജന്യം സ്വീകരിക്കില്ല, പണം കൊടുത്ത് യാത്ര ചെയ്യും എന്ന രൂപത്തില്‍ ഗോവിന്ദന്‍ പറഞ്ഞതായിട്ടാണ് പ്രചരിപ്പിക്കുന്നത്. അത്തരത്തില്‍ ഒരു പ്രസ്താവന ഗോവിന്ദനോ പാര്‍ട്ടിയോ നടത്തിയിട്ടില്ല.

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ച കവിതാ സുരേഷ്, ടോമി വെരനാണിക്കല്‍ (Tomy verananickal), ജില്‍സ് (Jils Gils) തുടങ്ങി നിരവധി പ്രൊഫൈ ലുകള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പാര്‍ട്ടിയുടേത് എന്ന പേരില്‍ സൃഷ്ടിച്ച് അതിനായി ഡോക്കുമെന്റുകള്‍ ക്രിയേറ്റ് ചെയ്ത് പ്രചരണം നടത്തുകയാണ് ഇവര്‍ ചെയ്യുന്നത് എന്നും. ഇത്തരത്തിലുള്ള കാര്‍ഡുകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും സമാനമായ പ്രചാരണം നടത്തിയ മറ്റ് ആളുകളെയും കണ്ടെത്തണമെന്നും വ്യക്തിഹത്യയും അപവാദപ്രചരണം നടത്തുന്നവര്‍ക്ക് എതിരെ അന്വേഷണം നടത്തി ഭാരതീയ ന്യായ സംഹിത പ്രകാരവും ഐടി നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നുമാണ് പരാതി നല്‍കിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News