കാഫിര് സ്ക്രീന്ഷോട്ട്സൃഷ്ടിച്ചവരെ നിയമത്തിന് മുന്നില് കൊണ്ടുവരണം; തിരഞ്ഞെടുപ്പില് വിഷം കലര്ത്താനാണ് സിപിഎം ശ്രമിച്ചത്; ഷാഫി പറമ്പില്
Kozhikkode, 17 ജൂണ്‍ (H.S.) കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ഷാഫി പറമ്പില്‍ എംപി. ഇപ്പോള്‍ പ്രചരിപ്പിച്ചവരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. ഇനി നിര്‍മാതാക്കളിലേക്ക് എത്തണം. അത് അന്വേഷണ സംഘത്തിന്റെ ഉത്തരവാ
Shafi Paramabil


Kozhikkode, 17 ജൂണ്‍ (H.S.)

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചയാളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ഷാഫി പറമ്പില്‍ എംപി. ഇപ്പോള്‍ പ്രചരിപ്പിച്ചവരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. ഇനി നിര്‍മാതാക്കളിലേക്ക് എത്തണം. അത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്വമാണ്. സ്‌ക്രീന്‍ഷോട്ട് ഉന്നത നേതാക്കകളുടെ അറിവോടെയാണ് വന്നതെന്നും ഷാഫി ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ സിപിഎം വിഷം കലര്‍ത്താനാണ് ശ്രമിച്ചത്. നാടിന്റെ ഐക്യമാണ് ഇതുണ്ടാക്കിയവര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. ഇഴത്തെ അറസ്റ്റ്

രണ്ട് ദിവസംകൊണ്ട് ചെയ്യാവുന്ന കാര്യമായിരുന്നു. അതാണ് രണ്ട് വര്‍ഷമായി നീണ്ടുപോയത്. ഇതിന് കാരണം പണറായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സംരക്ഷണം അവര്‍ക്ക് ലഭിച്ചതു കൊണ്ടാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

വടകരയിലെ ജനങ്ങളോടാണ് നന്ദി പറയാനുള്ളത്. പ്രചരിച്ചത് പച്ചക്കള്ളമാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പുലര്‍ച്ചെ ഏഴ് മണിമുതല്‍ ക്യൂനിന്ന് വമ്പന്‍ ഭൂരിപക്ഷത്തോടെ ഈ കള്ളത്തെ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പുകള്‍ വരും പോകുമെന്നും നാടിനെ നശിപ്പിക്കരുത് എന്നുമായിരുന്നു അന്ന് സിപിഎം പറഞ്ഞ കാര്യം. ഇതിനെ ഏറ്റുപിടിക്കാന്‍ കെ.കെ. ശൈലജയും തയ്യാറായി. ഇപ്പോള്‍ ഈ പ്രചാരണങ്ങളെല്ലാം അവരെ തിരിഞ്ഞുകൊത്തുകയാണ്. സിപിഎമ്മിന്റെ നേതാക്കന്‍മാരില്‍ അരെങ്കിലും ഇത്തരം വര്‍ഗീയ പ്രതികരണങ്ങളോട് പ്രതികരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ എഴുന്നേറ്റുനിന്ന് പ്രതികരിക്കണം.

സിപിഎം ഒരാളെ കൊന്നാലോ ബോംബ് ഉണ്ടാക്കിയാലോ ബോംബ് നിര്‍മാണത്തിനിടെ ആരെങ്കിലും മരിച്ചാലോ ബോംബാക്രണം നടത്തിയാലോ ഒന്നും അവരുടെ പാര്‍ട്ടിക്ക് പങ്കില്ല, നേതൃത്വത്തിന് പങ്കില്ല എന്നാണ് പറയുക. എന്നാല്‍, യുഡിഎഫിന്റെ ആരെങ്കിലും ഒരാള്‍ എന്തെങ്കിലും കമന്റ് ഇട്ടാല്‍ പോലും സോണിയാ ഗാന്ധിവരെ മറുപടി പറയണമെന്നായിരുന്നു ഇവരുടെ നിലപാട്.

എല്ലാം ചെയ്തിട്ട് എന്തൊരു വര്‍ഗീയതയാണെടോ എന്നൊക്കെ തന്റെ പേരടക്കം പറഞ്ഞായിരുന്നു അവരുടെ പ്രചരണം. ഈ ശ്രമത്തിനാണ് ഇപ്പോള്‍ നിയമപരമായി തിരിച്ചടി നേരിട്ടിരിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News