പണം നല്കണമെന്നുള്ളവര് ഓര്ഡിനറിയില് കയറേണ്ട- മന്ത്രി സി.പി. ജോണ്
Thiruvanathapuram, 17 ജൂണ്‍ (H.S.) പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി ഗതാഗതമന്ത്രി സിപി ജോണ്‍ ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പദ്ധതി ആരംഭ
KSRTC


Thiruvanathapuram, 17 ജൂണ്‍ (H.S.)

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി ഗതാഗതമന്ത്രി സിപി ജോണ്‍ ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് എട്ടാം തീയതി 7.5 ലക്ഷം സ്ത്രീകള്‍ യാത്രചെയ്ത സ്ഥാനത്ത് പതിനാറാം തീയതി ആയപ്പോഴേക്കും ഈ എണ്ണം 11.84 ലക്ഷമായി കുതിച്ചുയര്‍ന്നു. സ്ത്രീകള്‍ ആവേശത്തോടെ ഈ പദ്ധതി ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യയാത്ര നടപ്പിലാക്കിയ ഇനത്തില്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് 2.46 കോടി രൂപ നല്‍കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിമൂലം പ്രതീക്ഷിച്ച വരുമാനക്കുറവ് തന്നെയാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സര്‍ക്കാര്‍ നികത്തും എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓര്‍ഡിനറി ബസ്സുകള്‍ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുവെന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് മന്ത്രി വിശദീകരിച്ചു. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് 384 സിറ്റി ഫാസ്റ്റുകള്‍ ഉള്ളത്. ഒരു ഓര്‍ഡിനറി ബസ്സുപോലും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ലെന്നും പകരം രണ്ട് സിറ്റി ഫാസ്റ്റുകള്‍ ഓര്‍ഡിനറി ആക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓര്‍ഡിനറി ബസ്സുകളില്‍ പണംനല്‍കി യാത്രചെയ്യാന്‍ ആരെയും അനുവദിക്കില്ല. പണം നല്‍കണമെന്ന് നിര്‍ബന്ധമുള്ളവര്‍ ഓര്‍ഡിനറി ബസ്സുകളില്‍ കയറാതിരിക്കണം. അവര്‍ക്ക് ഫാസ്റ്റ് അടക്കമഉളഅള മറഅറ് സര്‍വ്വീസുകളെ ആശ്രയിക്കാമെന്നും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News