ഇന്ത്യയില് ആക്രമണം നടത്താന് പ്ലാന് ചെയ്ത പാക്തീവ്രവാദികള് അറിസ്റ്റില്; പിടിയിലായത് ഏഴുപേര്
New delhi, 17 ജൂണ്‍ (H.S.) പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭീകര സംഘത്തിന്റെ ആക്രമണ പദ്ധതി തകര്‍ത്തു. ന്യൂഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് പദ്ധതി തകര്‍ത്തത്. . പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ നിര്
Rape attempt in bus


New delhi, 17 ജൂണ്‍ (H.S.)

പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭീകര സംഘത്തിന്റെ ആക്രമണ പദ്ധതി തകര്‍ത്തു. ന്യൂഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് പദ്ധതി തകര്‍ത്തത്. . പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ നിര്‍ദേശപ്രകാരം ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നും കടത്തി ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഏഴുപേരാണ് പിടിയിലായത്. അനസ്, മോഹിത്, ദീപക്, ആരിഫ്, കരണ്‍വീര്‍ സിങ്, ജതന്‍, സാബിര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

പാകിസ്ഥാന്‍ അധോലോക നായകനും ഭീകരനുമായ ഷഹ്‌സാദ് ഭട്ടിയും കൂട്ടാളി അജ്മല്‍ ഗുജ്ജറുമാണ് ഈ സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് സ്‌പെഷ്യല്‍ സെല്‍ ഡിസിപി നാരാ ചൈതന്യ വ്യക്തമാക്കി. 2025 നവംബര്‍ മുതല്‍ പ്രതികള്‍ പാകിസ്ഥാനിലുള്ള ഈ ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരില്‍ നിന്ന് അഞ്ച് അത്യാധുനിക സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍, 41 സജീവ വെടിയുണ്ടകള്‍, ഏഴ് മൊബൈല്‍ ഫോണുകള്‍, ഒരു സ്‌കോര്‍പിയോ കാര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലെ ഡിജിറ്റല്‍ വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പ്രതികള്‍ ഷഹ്‌സാദ് ഭട്ടിക്കും അജ്മല്‍ ഗുജ്ജറിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന നിരവധി ശബ്ദസന്ദേശങ്ങളും മറ്റ് വിവരങ്ങളും ലഭിച്ചു. ഇതിന് പുറമെ ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും അനധികൃത വില്‍പനയിലൂടെ ലഭിച്ച പണം കൈമാറാന്‍ ഉപയോഗിച്ചിരുന്ന നിരവധി ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News