ഒരു നയാപൈസയും വാങ്ങിയിട്ടില്ല; പിഎം ശ്രീയില് മുഖ്യമന്ത്രി പറഞ്ഞത് കള്ളം; വി ശിവന്കുട്ടി
Thiruvanathapuram, 17 ജൂണ്‍ (H.S.) പിഎം ശ്രീ പദ്ധതിയുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ കേന്ദ്രഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത് തെറ്റാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായാണ് അവതരിപ്പിക
V Shivankutti


Thiruvanathapuram, 17 ജൂണ്‍ (H.S.)

പിഎം ശ്രീ പദ്ധതിയുമായി പിണറായി വിജയന്‍ സര്‍ക്കാര്‍ കേന്ദ്രഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞത് തെറ്റാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായാണ് അവതരിപ്പിക്കുന്നത്. പിഎം ശ്രീ പദ്ധതി തുടരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിട്ടുണ്ട്. എസ്എസ്‌കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്റെ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി വി. ശിവന്‍കുട്ടി രംഗത്തെത്തിയത്.

മന്ത്രിസഭാ ഉപസമിതി വരുന്നതില്‍ തെറ്റില്ല. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പിഎം ശ്രീ നടപ്പാക്കുന്നതിനുവേണ്ടി സ്‌കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു, അത് കൊടുത്തില്ല. മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുകയാണ്. പിഎം ശ്രീയുടെ നടപടികള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ രേഖയായി നിലവിലുണ്ട്. മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങള്‍ വാസ്തുതാവിരുദ്ധമാണ്.

പിഎം ശ്രീ നടപ്പിലാക്കാന്‍ പാടില്ലെന്ന് ശക്തമായി ലീഗ് നേതൃത്വം പറഞ്ഞിരുന്നു. ഇപ്പോള്‍ ലീഗ് നേതൃത്വം ഒന്നും പറയുന്നില്ല. യുഡിഎഫിന്റെ നയം അറിയണം. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും രണ്ട് നയം ഉണ്ടോയെന്ന് അറിയണം എന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News