16 എംഎല്എമാരും ഏഴ് എംപിമാരും പാര്ട്ടി വിടുമെന്ന് സൂചന; ശിവസേന (യുബിടി) നെട്ടോട്ടത്തില്
Mumbai, 17 ജൂണ്‍ (H.S.) മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി)യില്‍ വലിയ പിളര്‍പ്പിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ 16 എംഎല്‍എമാരും ഏഴ് എംപിമാരും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ പക്ഷത്തേക്ക് മാറാന്‍
Udhav Thakare


Mumbai, 17 ജൂണ്‍ (H.S.)

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി)യില്‍ വലിയ പിളര്‍പ്പിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ 16 എംഎല്‍എമാരും ഏഴ് എംപിമാരും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ പക്ഷത്തേക്ക് മാറാന്‍ തയാറെടുക്കുന്നതായാണ് വിവരം. 'ഓപ്പറേഷന്‍ ടൈഗര്‍' എന്ന് പേരിട്ടിരിക്കുന്ന ഈ നീക്കത്തിന്റെ അന്തിമഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ഷിന്‍ഡെ വിഭാഗം നേതാവും എംഎല്‍സിയുമായ കൃപാല്‍ തുമാനെ അവകാശപ്പെട്ടു. നേതാക്കള്‍ ഷിന്‍ഡെ വിഭാഗത്തിലേക്ക് മാറുന്ന തീയതി മാത്രമാണ് ഇനി തീരുമാനിക്കാനുള്ളതെന്നും കൃപാല്‍ തുമാനെ പ്രതികരിച്ചു.

2022ല്‍ നടന്ന വിമത നീക്കത്തിന് നാല് വര്‍ഷത്തിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയായ ശിവസേനയില്‍ (യുബിടി) വീണ്ടും പിളര്‍പ്പിന് സാധ്യത തെളിയുന്നത്. ശിവസേന (യുബിടി) വിഭാഗത്തിലെ ചില എംപിമാര്‍ ഭരണപക്ഷവുമായി സമ്പര്‍ക്കത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഉദ്ധവ് താക്കറെ തന്റെ വസതിയായ 'മാതോശ്രീ'യില്‍ എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പാര്‍ട്ടി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്തുന്നതില്‍ എന്താണ് അര്‍ഥമെന്ന് യോഗത്തില്‍ ഉദ്ധവ് താക്കറെ ചോദിച്ചതായി രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

ഓപ്പറേഷന്‍ ടൈഗര്‍ എന്നത് നിരന്തരം നടക്കുന്ന ഒരു പ്രക്രിയയാണെന്ന് മഹാരാഷ്ട്ര മന്ത്രി പ്രതാപ് സര്‍നായിക് വ്യക്തമാക്കി. ഏതെങ്കിലും കൗണ്‍സിലറോ എംഎല്‍എയോ എംപിയോ പാര്‍ട്ടിയിലേക്ക് വരുന്നതിനെ മാത്രമല്ല ഓപ്പറേഷന്‍ ടൈഗര്‍ എന്ന് വിളിക്കുന്നത്. ഒരു സാധാരണ പ്രവര്‍ത്തകന്‍ പാര്‍ട്ടിയില്‍ ചേരുന്നതും തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. നിലവിലെ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കാത്ത എല്ലാവര്‍ക്കുമായി തങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News