Enter your Email Address to subscribe to our newsletters

Kannur, 17 ജൂണ്‍ (H.S.)
കണ്ണൂര്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നു. കരിമ്പത്തെ അകത്തുട്ട് ഭഗവതി േേക്ഷത്രത്തിന് സമീപവും തേര്‍തലക്ക് സമീപവുമാണ് പുലിയെന്ന് സംശയിക്കുന്ന വന്യജീവിയെ നാട്ടുകാര്‍ കണ്ടതായി അറിയിച്ചത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് സ്ഥലങ്ങളിലും എത്തി പരിശോധനയും നിരീക്ഷണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.പി. രമേശന്‍, വാര്‍ഡ് മെമ്പര്‍ നൗഷാദ് പുതുക്കണ്ടം എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S