Enter your Email Address to subscribe to our newsletters

Pathanamthitta, 18 ജൂണ്‍ (H.S.)
പത്തനംതിട്ടയിലെ വൃദ്ധസദനത്തിൽ ജോലിക്ക് നിന്ന കുട്ടിക്ക് ക്രൂരമർദ്ദനം ഏറ്റെന്ന മാധ്യമ വാർത്തയിൽ ഇടപെട്ട് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തിൽ പരിശോധന നടത്തി റിപ്പോർട്ട് പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് കൈമാറി. പരിശോധനയിൽ 17 വയസ്സുള്ള കുട്ടിയെ വൃദ്ധ സദനത്തിൽ ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തി. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധനയിൽ സ്ഥാപനത്തിൽ നിന്ന് കോട്ടയം സ്വദേശിയായ 17 കാരനെ കണ്ടെത്തി റെസ്ക്യൂ ചെയ്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കി. സ്ഥാപനത്തിൽ നിന്ന് ഇടുക്കിയിലെ വീട്ടിലേക്ക് മടങ്ങിയ മറ്റൊരു കുട്ടിയാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദ്ദനം ഏറ്റ പാടുകൾ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധനയിൽ കണ്ടെത്തി. ക്രൂരമർദ്ദനം ഏറ്റെന്ന പരാതിയിൽ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറെ മന്ത്രി ബിന്ദു കൃഷ്ണ ചുമതലപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S