സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി
Thiruvananthapuram , 18 ജൂണ് (H.S.) സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. പവന് 1,160 രൂപ കുറഞ്ഞ് 1,09,640 രൂപയിലും ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുതവണയായി കുത്തനെ ഉയർന്ന സ്വർ
Gold rate increased


Thiruvananthapuram , 18 ജൂണ് (H.S.)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. പവന് 1,160 രൂപ കുറഞ്ഞ് 1,09,640 രൂപയിലും ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുതവണയായി കുത്തനെ ഉയർന്ന സ്വർണവിലയിലാണ് ഇപ്പോൾ വലിയ ഇടിവുണ്ടായിരിക്കുന്നത്.

ഇന്നലത്തെ നിരക്കിൽ നിന്നും വലിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 1,10,800 രൂപയിലും ഗ്രാമിന് 13,850 വ്യാപാരം നടന്നത്. സ്വർണത്തിൻ്റെ തുടർച്ചയായ വിലവർധനയ്ക്കിടെയുണ്ടായ ഈ വില കുറവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വിവാഹ ആവശ്യങ്ങൾക്കും മറ്റ് ചടങ്ങുകൾക്കുമായി ധാരാളം പേർ മുൻകൂട്ടി സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനാൽ വില കുറഞ്ഞ സമയത്ത് കൂടുതൽ ആളുകൾ വിപണിയിലേക്ക് എത്തുന്നുണ്ട്.

മറ്റ് നിരക്കുകൾ

വിവിധ കാരറ്റ് സ്വർണത്തിനും സംസ്ഥാനത്ത് വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,265 രൂപയും പവന് 920 രൂപ കുറഞ്ഞ് 90,120 രൂപയിലുമെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ കുറഞ്ഞ് 8,770 രൂപയും 720 പവന് രൂപ കുറഞ്ഞ് 70,160 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,655 രൂപയും പവന് 480 രൂപ കുറഞ്ഞ് 45,240 രൂപയുമാണ് വിപണിയിലെ വില. സ്വർണത്തിൻ്റെ അടിസ്ഥാന വിലയോടൊപ്പം പണിക്കൂലിയും ചേർത്താണ് വിൽപന നടക്കുന്നത്. ഇതിനുപുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ഉപഭോക്താക്കൾ നൽകണം. ആഭരണങ്ങളുടെ ഡിസൈൻ അടിസ്ഥാനമാക്കി പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും.

വില നിർണയത്തിലെ ആഗോള ഘടകങ്ങൾ

ഇന്ത്യയിലെ ആഭ്യന്തര ഉപയോഗത്തിനായുള്ള സ്വർണം പ്രധാനമായും വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് എല്ലാക്കാലത്തും സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന വിലയിലെ ഏറ്റക്കുറച്ചിലുകൾ ആഭ്യന്തര വിപണിയെ പെട്ടെന്ന് സ്വാധീനിക്കുന്നു.

ഇതിൽത്തന്നെ അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സാരമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. കൂടാതെ പശ്ചിമേഷ്യൻ പ്രതിസന്ധികളും യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് ലോക രാഷ്ട്രങ്ങളിലെ പ്രശ്നങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നു. വരും ദിവസങ്ങളിലും സമാനമായ ആഗോള സാമ്പത്തിക കാരണങ്ങൾ സ്വർണവിപണിയെ നല്ലരീതിയിൽ സ്വാധീനിച്ചേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News