Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 ജൂണ് (H.S.)
ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കം ചെയ്ത ഡോ. റീനയുടെ സ്ഥലം മാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല് സ്റ്റേ ചെയ്തു. സർക്കാർ വിശദീകരണം തൃപ്തികരമല്ലെന്ന കാരണം ചൂണ്ടികാണിച്ചായിരുന്നു സ്റ്റേ.
പുതുതായി നിയമിച്ച ഡോ. വി. മീനാക്ഷി 13ന് ചുമതല ഏറ്റെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് റീന മൂന്ന് വർഷം പൂർത്തിയായത്തിനാലുള്ള സ്വാഭാവിക സ്ഥലം മാറ്റം ആണെന്നുമുള്ള സർക്കാർ വാദം ട്രൈബ്യൂണല് അംഗീകരിച്ചില്ല. റീനയെ തതുല്യ തസ്തികയിലേക്കാണ് മാറ്റിയിട്ടുള്ളതെന്നും അവരുടെ ശമ്പളത്തിലോ മറ്റ് ആനുകല്യങ്ങളിലോ യാതൊരു കുറവും വരില്ലെന്ന സർക്കാർ വാദവും ട്രിബൂണൽ തള്ളി.
പകർച്ചവ്യാധിക്കാലത്ത് ഡോ. റീന 15 ദിവസം അവധി ആവശ്യപ്പെട്ടെന്ന് സ്ഥലംമാറ്റ ഉത്തരവിൽ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു ശരിയല്ലെന്നും 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ആരോഗ്യകാരണങ്ങളാൽ താൻ രണ്ടര ദിവസത്തെ അവധി മാത്രമാണ് അപേക്ഷിച്ചതെന്നും ഡോ. റീന പറഞ്ഞിരുന്നു.
ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിൽ റീന രണ്ട് ദിവസത്തെ അവധിക്കാണ് അപേക്ഷിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ആരോഗ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ലീവെടുത്ത് വിശ്രമിക്കാനും നിർദ്ദേശിച്ചിരുന്നുവെന്ന് റീന പറഞ്ഞു.
30 വർഷം സർവീസുള്ള ഒരാളെ മാറ്റിയ നടപടി ശരിയായില്ല. നീതിനിഷേധമാണ് നടന്നതെന്നും ഡോ. റീന നേരത്തെ പറഞ്ഞിരുന്നു. പബ്ലിക്ക് ഹെൽത്ത് ലാബ് ഡയറക്ടർ ആയി എറണാകുളത്തേക്കാണ് സർക്കാർ റീനയെ സ്ഥലം മാറ്റിയിരുന്നത്.
ആരോഗ്യ വകുപ്പ് ഡയറക്ടർ തസ്തികയിൽ മൂന്നുവർഷം പൂർത്തിയാക്കിയ റീനയ്ക്ക് എൽഡിഎഫ് സർക്കാർ സർവീസ് നീട്ടി നൽകിയിരുന്നു എന്നാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ്റെ വാദം. മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയത് കൊണ്ടും സർക്കാരിനോട് ആലോചിക്കാതെ ചില നടപടി കൈക്കൊണ്ടതിനാലുമാണ് സ്ഥലം മാറ്റിയതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റിയ നടപടി ഈ മാസമാദ്യം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎച്ചിഎസിനെ മാറ്റിയതിലും തിരിച്ചടി നേരിട്ടിരിക്കുന്നത്.
പ്രതികരിച്ച് ആരോഗ്യമന്ത്രി
അതേസമയം, ഡോ. റീനക്കെതിരായ നടപടി സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ആഗോര്യമന്ത്രി കെ മുരളീധരൻ. ഇതെല്ലാം ഭരണപരമായ കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ഒരു കോടതി ശിക്ഷിച്ചാൽ അടുത്ത കോടതിയിലേക്ക് അപ്പീൽ പോകും. അതിന് മേലെ കോടതികൾ ഉണ്ടല്ലോ. സർക്കാർ ഉത്തരവ് അംഗീകരിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പോലും കെ. മുരളീധരൻ മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോൾ കസേരിയിൽ ഇരിക്കില്ല. തൊരപ്പൻ പണി നടത്തുന്നവർ ഈ കസേരയിൽ ഇരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പിഎം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് കെ മുരളീധരൻ. പദ്ധതിയിൽ ഒപ്പിട്ട സ്ഥിതിക്ക് പിൻവാങ്ങാൻ ആവില്ല. ഒപ്പിട്ടത് ആരാണ്? എൽഡിഎഫ് സർക്കാരാണ് ഒപ്പിട്ടത്. തലയിൽ മുണ്ടിട്ട് പോയല്ലേ അവർ ഒപ്പിട്ടത്. എന്ത് പഠിപ്പിക്കണം എന്ത് പഠിപ്പിക്കേണ്ട എന്ന് സർക്കാരിന് അറിയാം. സിലബസ് നിർണയത്തിൽ അടക്കം ശക്തമായിട്ടുള്ള തീരുമാനം ഉണ്ടാകും. മുഗൾ സാമ്രാജ്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിപ്പിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR